രാജസ്ഥാനിൽ അണിയറ നീക്കങ്ങൾ സജീവം: വസുന്ധര രാജെയുടെ ക്യാമ്പിൽ യോഗം പുലർച്ചെ മൂന്നു മണിവരെ

രാജസ്ഥാനിലെ സമ്പൂർണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സർക്കാർ രൂപവൽകരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി ബി.ജെ.പിയും കോൺഗ്രസും. വോട്ടെണ്ണലിനു മുൻപ് പുറത്തുവന്ന തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകളിലൊക്കെ ഇരു പാർട്ടികളും തമ്മിൽ കടുത്ത പോരാട്ടമാണെന്നാണ് പ്രവചിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് ഉടനീളം അതി​െൻറ പ്രതീതി നിലനിന്നിരുന്നു.

ഇന്ന് പുറത്തു വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മത്സര രംഗത്തുള്ള വിമതരെയും ചെറുപാർട്ടികളെയും ആകർഷിക്കാനുള്ള ശ്രമങ്ങളാണിപ്പോഴുള്ളത്. ഇന്ന് രാവിലെ 10.30 ഓടെ ബി.ജെ.പി 105 സീറ്റുകളിലും കോൺഗ്രസ് 77 ഇടത്ത് മുന്നേറുകയാണ്.

ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ ക്യാമ്പിൽ ശനിയാഴ്ച രാത്രി വൈകിയും തിരക്കേറിയ യോഗങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പുലർച്ചെ മൂന്നുവരെ യോഗങ്ങൾ തുടർന്നു. ബി.ജെ.പി സ്ഥാനാർത്ഥികളും വസുന്ധരയുമായി അടുപ്പമുള്ള ബി.ജെ.പി പ്രവർത്തകരും രാവിലെ എട്ടിന് തന്നെ വസുന്ധര രാജയുടെ വീട്ടിൽ എത്തിത്തുടങ്ങി.

ഇതിനിടെ, ബി.ജെ.പിയുടെ ഉന്നത നേതാക്കൾ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി തലവൻ ഹനുമാൻ ബേനിവാളുമായി കൂടിക്കാഴ്ച നടത്തിയതായി പറയുന്നു. തിരിച്ചടിയുണ്ടായാൽ വേണ്ട നടപടി സ്വീകരിക്കാനാണ് ഈ നീക്കമെന്നറിയുന്നു.  നേരത്തെ എൻ.ഡി.എ സഖ്യത്തി​െൻറ ഭാഗമായിരുന്നു ലോക്താന്ത്രിക് പാർട്ടി. കർഷക ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 2020ൽ ഹനുമാൻ ബേനിവാൾ സഖ്യം വിട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് നിയമസഭാ സീറ്റുകളിൽ ആർ.എൽ.പി സ്ഥാനാർഥികൾ വിജയിച്ചിരുന്നു. നിലവിൽ ലീഡ് നില മാറിമറിഞ്ഞ് വരികയാണ്. രാജസ്ഥാനിൽ ബി.ജെ.പി നിലമെച്ചപ്പെടുത്തുകയാണ്. 

Tags:    
News Summary - Line movements active in Rajasthan: Meeting at Vasundhara Raje's camp till three in the morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.