ബംഗളൂരു: ലിംഗായത്തുകൾ മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ നേതാവായി കാണുന്നില്ലെന്ന് രാഷ്ട്രീയ ബസവ സേന.
ലിംഗായത്തുകൾ ബി.ജെ.പിയെ അനുകൂലിക്കുന്നില്ല. യെദിയൂരപ്പയിൽ വിശ്വാസമില്ലാത്തതിനാൽ തന്നെ അദ്ദേഹത്തെ നേതാവായി കാണുന്നില്ല. ബസവ വിശ്വാസി കൂടിയായ സിദ്ധരാമയ്യയെയാണ് പിന്തുണക്കുന്നതെന്നും സെക്രട്ടറി എ.പി ബാസവരാജ് പറഞ്ഞു.
ബസവ തത്ത്വങ്ങൾ പിന്തുടരുന്ന വീരശൈവ-ലിംഗായത്തുകളെ ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതമായി അംഗീകരിക്കാമെന്ന വിദഗ്ധ സമിതി നിർദേശം സിദ്ധരാമയ്യ സർക്കാർ അംഗീകരിച്ചിരുന്നു. നിർദേശം കേന്ദ്ര മന്ത്രാലയത്തിെൻറ പരിഗണനക്ക് വിടുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകളുടെ വോട്ട് ബി.ജെ.പിക്ക് നിർണായകമാണെന്നിരിക്കെ, തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ കോൺഗ്രസിെൻറ തുറുപ്പുശീട്ടായിരുന്നു ലിംഗായത്ത് മതപദവി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.