ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സനൽ അസിസ്റ്റന്റ് ബിഭവ് കുമാറിനെയും ആം ആദ്മി പാർട്ടി എം.എൽ.എ ദുർഗേഷ് പഥക്കിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ) വകുപ്പുകൾ പ്രകാരം ഇവരുടെ മൊഴി രേഖപ്പെടുത്തി.
കെജ്‌രിവാൾ മുൻകൈയെടുത്ത ഇടപാടുകളെക്കുറിച്ച് അറിയാനാണ് പി.എയെ ചോദ്യംചെയ്തതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ബിഭവ് കുമാറിന്റെ മൊബൈൽ നമ്പറിന്റെ ഐ.എം.ഇ.ഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) 2021 സെപ്റ്റംബറിനും 2022 ജൂലൈക്കും ഇടയിൽ നാലു തവണ മാറ്റിയതായി കഴിഞ്ഞ വർഷം ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇ.ഡി ആരോപിച്ചിരുന്നു.
രാജീന്ദർ നഗർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായ ദുർഗേഷ് പഥക്കിനോട്, ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചെലവുകളെക്കുറിച്ചാണ് ചോദിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.