ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കൽ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 30 വരെ നീട്ടി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി.
നേരത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സിസോദിയയുടെ കസ്റ്റഡി പ്രത്യേക ജഡ്ജി കാവേരി ബവേജ നീട്ടിയിരുന്നു.
ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് കേസ്. ഫെബ്രുവരി 26ന് സി.ബി.ഐ ആണ് അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏപ്രിൽ 30ന് ജാമ്യം തേടിയുള്ള സിസോദിയയുടെ ഹരജി ഡൽഹി ഹൈകോടതി തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായ ബന്ധപ്പെട്ട കേസിൽ 2023 ഫെബ്രുവരി മുതൽ ജയിലിലാണ് സിസോദിയ. 2023 മാർച്ച് 31നാണ് ആദ്യമായി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഏപ്രിൽ 28ന് വിചാരണ കോടതിയും ജാമ്യാപേക്ഷ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.