ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ഏതെങ്കിലും ജി.സി.സി രാജ്യത്ത് വാഹനമോടിക്കാമോ?

ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഏതെങ്കിലും ജി.സി.സി രാജ്യത്ത് വാഹനമോടിക്കാമോ? നിരവധി മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ ഒരിടത്തുപോലും ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ നിയമസാധുതയില്ല. എന്നാൽ, ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ അനുവദിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. യൂറോപ്യൻ രാജ്യങ്ങളാണ് ഇവയിൽ ഏറെയും. ഇന്‍റർനാഷനൽ ഡ്രൈവിങ് ലൈസൻസോ പെർമിറ്റോ ആവശ്യമില്ലാതെ തന്നെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഇവിടങ്ങളിൽ വാഹനമോടിക്കാൻ കഴിയും. 21 വിദേശ രാജ്യങ്ങളാണ് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് അംഗീകരിക്കുന്നത്.

സാധാരണ വിദേശയാത്രകളില്‍ പൊതുഗതാഗതവും ടാക്‌സിയും ഒക്കെയാണ് യാത്രക്കായി നാം ഉപയോഗിക്കുക. വിദേശ രാജ്യങ്ങളിലെ മനോഹരമായ പ്രദേശത്തുകൂടി സ്വന്തമായി കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകള്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന രാജ്യങ്ങളിൽ നിങ്ങൾക്കത് കഴിയും. ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ ചില വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമസാധുതയുണ്ട്.

ഇന്ത്യൻ ഡ്രൈവിങ് ലൈസന്‍സ് അംഗീകരിക്കുന്ന രാജ്യങ്ങൾ

1. അമേരിക്ക -ഇംഗ്ലീഷിലുള്ള ഡ്രൈവിങ് ലൈസന്‍സ് അമേരിക്കയിൽ ഒരു വര്‍ഷം വരെ ഉപയോഗിക്കാം. നിങ്ങള്‍ എപ്പോള്‍ അമേരിക്കയിലെത്തിയെന്ന് തെളിയിക്കുന്ന രേഖ കൈവശം വെക്കണമെന്നു മാത്രം.

2. മലേഷ്യ -ഇംഗ്ലീഷിലോ മലായിലോ ഉള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് വേണം. മലേഷ്യയിലെ ഇന്ത്യൻ എംബസിയുടെയോ ലൈസൻസ് നൽകിയ എം.വി.ഡിയുടെയോ സാക്ഷ്യപ്പെടുത്തലും വേണം. ഇവ ഇല്ലെങ്കിൽ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് വേണം.

3. ജര്‍മനി -ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ആറ് മാസം വരെ ജർമനിയിൽ വാഹനമോടിക്കാം. ഡ്രൈവിങ് ലൈസൻസിന്റെ ജർമൻ പരിഭാഷ കൈയിൽ കരുതണം.

4. ആസ്‌ട്രേലിയ-ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് രാജ്യത്ത് മൂന്നുമാസം വരെ വാഹനമോടിക്കാം. ഇംഗ്ലീഷിലാണ് ലൈസൻസ് എങ്കിൽ ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ് ലാൻഡ്, സൗത്ത് ആസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം വാഹനമോടിക്കാൻ സാധിക്കും.

5.. യു.കെ -നമ്മുടെ ലൈസൻസ് കൊണ്ട് ഒരു വർഷം വരെ യു.കെയിൽ വാഹനമോടിക്കാം.

6. ന്യൂസിലന്‍ഡ് -ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ന്യൂസിലൻഡിൽ ഒരു വർഷം വരെ വാഹനമോടിക്കാം. ന്യൂസിലൻഡ് ട്രാൻസ്പോർട് എജൻസി ഇന്ത്യൻ ലൈസൻസ് അംഗീകരിക്കണമെന്ന് മാത്രം.

7. സ്വിറ്റ്‌സര്‍ലന്‍ഡ് -ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ വാഹനമോടിക്കാം.

8. ദക്ഷിണാഫ്രിക്ക -ദക്ഷിണാഫ്രിക്കൻ നഗരങ്ങളിലൂടെ വാഹനമോടിക്കാൻ 21 വയസ്സ് തികയണം. നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഇംഗ്ലീഷിൽ പ്രിന്റ് ചെയ്തതായിരിക്കണം.

9. സ്വീഡന്‍ -ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരുവർഷം വരെ സ്വീഡനിൽ വാഹനമോടിക്കാം. ഇംഗ്ലീഷ്, നോർവിജിയൻ, സ്വീഡിഷ്, ഫ്രഞ്ച്, ജർമൻ ഭാഷകളിൽ ഏതെങ്കിലുമാകണം നിങ്ങളുടെ ലൈസൻസ്.

10. സിംഗപ്പൂര്‍ -ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ സിംഗപ്പൂരിൽ വാഹനമോടിക്കാം. ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം.

11. ഹോങ്കോങ് -ഒരു വർഷം വരെ ഹോങ്കോങ്ങിൽ നിയമപരമായി കാർ ഓടിക്കാം.

12. സ്‌പെയിന്‍ -റെസിഡൻസിക്കായി രജിസ്റ്റർ ചെയ്തതിന് ശേഷം ആറുമാസം വരെ നിങ്ങൾക്ക് സ്പെയിനിലെ റോഡുകളിലൂടെ ഡ്രൈവ് ചെയ്യാം.

13. കനഡ -60 ദിവസത്തേക്ക് സാധുതയുണ്ട്. റോഡിന്റെ വലതുവശത്ത് കൂടി വാഹനമോടിക്കണമെന്ന് മാത്രം.

14. ഫിന്‍ലാന്‍ഡ് -ഫിൻലൻഡിൽ പ്രവേശിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് ആവശ്യമാണ്. ഇൻഷുറൻസ് അനുസരിച്ച്, നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ആറുമുതൽ 12 മാസം വരെ സാധുതയുള്ളതാണ്.

15. ഭൂട്ടാന്‍ -ഇന്ത്യൻ ലൈസൻസുണ്ടെങ്കിൽ ഭൂട്ടാനിൽ വാഹനമോടിക്കാം.

16. ഫ്രാന്‍സ് -ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് സാധുതയുള്ള രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്.

17. നോര്‍വേ -മൂന്നുമാസം വരെ വാഹനമോടിക്കാം.

18. ഇറ്റലി -ഇറ്റലിയിൽ പരമാവധി ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് സാധുതയുണ്ട്.

19. മൗറീഷ്യസ് -ചെറുരാജ്യമായ മൗറീഷ്യസിൽ ഒരു ദിവസം മാത്രമേ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ കഴിയൂ.

20. ഐസ്‌ലാന്‍ഡ് - ആറുമാസമാണ് നിയമസാധുത.

21. അയര്‍ലന്‍ഡ് -ഒരു വർഷത്തേക്ക് നിങ്ങൾക്ക് ഡ്രൈവിങ് പെർമിറ്റ് ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് അയർലൻഡ്.

Tags:    
News Summary - List of 21 Foreign Countries That Accept Indian Driving Licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.