രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളുടെയും പട്ടിക തയാറാക്കണം -ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്

വാരാണസി: ശാക്തീകരിക്കുന്നതിനും ശൃംഖല സൃഷ്ടിക്കുന്നതിനും രാജ്യത്തുടനീളമുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഒരു പട്ടിക തയാറാക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഏറ്റവും ചെറിയ ക്ഷേത്രങ്ങളും പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാരാണസിയിൽ മൂന്നു ദിവസത്തെ അന്താരാഷ്ട്ര ടെമ്പിൾ കൺവെൻഷൻ ആൻഡ് എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തും വിദേശത്തുമുള്ള സനാതന പാരമ്പര്യമുള്ള 700ലധികം ക്ഷേത്രങ്ങളുടെ പ്രതിനിധികൾ ഇവിടെ ഒത്തുകൂടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, കാരണം ബന്ധങ്ങളാണ് സംഘടിത ശക്തിയുടെ പ്രഥമവും പ്രധാനവുമായ ആവശ്യം. ക്ഷേത്രങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനായി ഒരു സർവേ നടത്തി രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെയും റോഡുകളിലെയും ഏറ്റവും ചെറിയ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ പട്ടിക തയാറാക്കണം’ -ഭാഗവത് പറഞ്ഞു.

സമൂഹത്തിൽ ക്ഷേത്രങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്, ഈ ഉത്തരവാദിത്വം നിർവഹിക്കാൻ മാനേജ്മെന്‍റുകൾക്ക് മതിയായ വിഭവങ്ങൾ ഉണ്ടായിരിക്കണം... ശുചിത്വം, സേവനം, അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും മെച്ചപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ സന്ദേശം അദ്ദേഹം വായിച്ചു.

Tags:    
News Summary - List of all temples across country should be prepared’: RSS chief Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.