രാജ്യ​ത്തെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങൾ ഇവയാണ്..ലിസ്റ്റിൽ കേരളത്തിലെ ഒരു നഗരവും...

ന്യൂഡൽഹി: നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) പു​തിയ വിവരങ്ങളനുസരിച്ച് രാജ്യ​ത്ത് ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ കേരളത്തിലെ ഒരു നഗരവും. ഒരുലക്ഷം പേർക്കിടയിലെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയാറാക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. ആദ്യ പത്ത് സുരക്ഷിത നഗരങ്ങളിൽ പകുതിയും ദക്ഷിണേന്ത്യയിലാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷം പേരിൽ 78.2 കുറ്റകൃത്യങ്ങൾ മാത്രം നടക്കുന്ന കൊൽക്കത്തയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം. തുടർച്ചയായ മൂന്നാം തവണയാണ് കൊൽക്കത്ത ഒന്നാമതെത്തുന്നത്. ചെന്നൈ (173.5) ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ചെന്നൈക്കു പിന്നാലെ മൂന്നാം സ്ഥാനവും തമിഴ്നാട്ടിൽനിന്നുള്ള നഗരത്തിനാണ്. കോയമ്പത്തൂർ (211.2) ആണ് മൂന്നാമതുള്ളത്.

സൂറത്ത് (215.3), പുണെ (215.3) എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തിയപ്പോൾ ഹൈദരാബാദ് (266.7) ആറാം സ്ഥാനത്തുണ്ട്. ബംഗളൂരു (337.3) ആണ് ഏഴാമത്. അഹ്മദാബാദ് (360.1), മുംബൈ (376.3) നഗരങ്ങൾ എട്ടും ഒമ്പതും സ്ഥാനക്കാരായി. കോഴിക്കോട് (397.5) ആണ് പത്താം സ്ഥാനത്ത്. ആദ്യപത്തിൽ കേരളത്തിൽനിന്ന് ഇടംപിടിച്ച ഏക നഗരമാണ് കോഴിക്കോട്.

Tags:    
News Summary - List of top 10 safe cities in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.