ദിസ്‌പൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദ് പൂർണം. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറാണ് ബന്ദ്. നോർത്ത് ഈസ്റ്റ് സ്റ്റുഡൻറസ് ഓഗനൈസേഷനും അസം സ്റ്റുഡൻറ്്സ് യൂനിയനും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദിബ്രുഗറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ പ്രതിഷേധ ധർണയുമായി തെരുവിലിറങ്ങി. കടകേമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്.
പൗരത്വ നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയതിനെതിരെ സംസ്ഥാനത്തിെൻറ പല ഭാഗത്തും അക്രമ സംഭവങ്ങൾ അരങ്ങേറി.
അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷെൻറ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. എല്ലാ സര്‍വ്വകലാശാലകളും അസമിൽ പരീക്ഷകൾ റദ്ദാക്കി.
നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരിൽ മുസ്ലിംകളല്ലാത്ത എല്ലാവർക്കും പൗരത്വം നൽകുന്നതിന് പൗരത്വനിയമം ഇളവു ചെയ്യുന്ന ഭേദഗതി ബിൽ കടുത്ത എതിർപ്പുകൾക്കിടെ 80നെതിരെ 311 വോട്ടിനാണ് ലോക്സഭ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.