ചെന്നൈ: തമിഴ്നാട്ടിൽ ആഗസ്റ്റ് 31 വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ മെഡിക്കൽ വിദഗ്ധ സമിതിയുമായ കൂടിയാലോചനക്കുശേഷമാണ് സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. രോഗബാധയും മരണനിരക്കും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകേണ്ടതില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ ശിപാർശ.
അന്തർ ജില്ല -സംസ്ഥാന യാത്രക്ക് നിലവിലുള്ള ഇ-പാസ് സംവിധാനം തുടരും. ആഗസ്റ്റ് മാസത്തിലെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗണായിരിക്കും. സംസ്ഥാനത്തിനകത്തും അന്തർ സംസ്ഥാന റൂട്ടുകളിലും ബസ് സർവീസ് പുനരാരംഭിക്കില്ല. പലചരക്ക് കടകളും പച്ചക്കറികടകളും രാവിലെ ആറു മുതൽ ൈവകീട്ട് ഏഴുവരെ തുറക്കാം.
ലോഡ്ജുകൾ, ഹോട്ടലുകൾ, മാളുകൾ, വിദ്യാലയങ്ങൾ തുടങ്ങിയവക്കുള്ള നിയന്ത്രണം തുടരും. 50 ശതമാനം തൊഴിലാളികളോടെ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഇനി മുതൽ 75 ശതമാനം വരെ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാം. ഹോട്ടലുകളിൽ പാർസൽ സർവീസ് മാത്രമാണുണ്ടായിരിക്കുക.
നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന ആരാധാനാലയങ്ങൾ തുറക്കില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.