അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം; സഭ വീണ്ടും തടസ്സപ്പെട്ടു

ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിട ലോക്‌സഭ രണ്ടുമണിവരെ നിർത്തിവച്ചു. സഭ സമ്മേളിച്ചയുടൻ കോൺഗ്രസ്, ഇടത്, ഡി.എം.കെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് മുദ്രാവാക്യം വിളികളും പ്ലക്കാർഡുകളുമായി നടുത്തളത്തിലേക്ക് ഇറങ്ങി.

ചോദ്യോത്തരവേള നടപടികൾ തുടരാൻ അനുവദിക്കണമെന്ന് ചെയർമാൻ രാജേന്ദ്ര അഗർവാൾ പ്രതിഷേധിച്ച അംഗങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെ അദ്ദേഹം സഭ രണ്ടു മണി വരെ നിർത്തിവച്ചു.

അതിനിടെ, രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഇന്നലെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയിരുന്നു. ഇന്ന് രാജ്യ സഭയിൽ മല്ലിഗാർജുർ ഖാർഗെയും വിഷയം ഉന്നയിച്ചിരുന്നു. 

Tags:    
News Summary - Lok Sabha adjourned till 2 p.m. amid opposition protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.