പ്രതിപക്ഷ ബഹിഷ്​കരണത്തിനിടെ മൂന്ന്​ തൊഴിൽ കോഡുകളും രാജ്യസഭ പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്​കരണത്തിനിടെ മൂന്ന്​ തൊഴിൽ കോഡുകൾ ലോക്​സഭ പാസാക്കി. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ കോഡ്​, വ്യവസായബന്ധ കോഡ്​, ​െതാഴിൽ- സുരക്ഷ- ആരോഗ്യം- തൊഴിൽ സാഹചര്യം കോഡ്​ ബില്ലുകളാണ്​ ലോക്​സഭ പാസാക്കിയത്​.

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പരിഷ്​കാരങ്ങൾ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നാഴിക കല്ലായിരിക്കുമെന്ന്​ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്​ ഗാങ്​വാർ പറഞ്ഞു.

രാജ്യസഭയിലെ കാർഷിക ബില്ലിനെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്​ എട്ടു എം.പിമാരെ സസ്​പെൻഡ്​ ചെയ്​തിരിക്കുകയാണ്​. അതിൽ പ്രതിഷേധിച്ച്​​ കോൺഗ്രസ്​ നേതൃത്വത്തിലുള്ള പ്രതിപക്ഷം ​േലാക്​സഭയും ബഹിഷ്​കരിച്ചിരുന്നു.

പുതിയ ​െതാഴിൽ കോഡുകൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന്​ നേരത്തേ പ്രതിപക്ഷം ആരോപിച്ചിരുന്നു. കോഡുകൾ പാസാകുന്നതോടെ സമരങ്ങൾ നിയന്ത്രിക്കുന്നതിനും 300 പേർ തൊഴിലെടുക്കുന്ന സ്​ഥാപനങ്ങളിൽനിന്ന്​ തൊഴിലുടമക്ക്​ ഇഷ്​ടാനുസരണം തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ തൊഴിലാളികളെ നിയമിക്കാനും കൂടുതൽ സ്വാതന്ത്ര്യം നൽകുകയും ​െചയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.