ന്യൂഡൽഹി: തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് വാട്സ്ആ പ് ഇന്ത്യൻ മേധാവി അഭിജിത് ബോസ്. വാട്സ്ആപിെൻറ ഉപയോക്താക്കളിൽ വലിയ എണ്ണം ഇന്‍ ത്യക്കാരാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെയും രാജ്യത്തിെൻറയും സുരക്ഷക്ക് ആവശ്യമായ നടപടി എടുക്കും.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നിരവധി തവണ മെസേജിങ് ആപ്പുകൾക്ക് മുന്നറിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം വ്യാജവാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളിൽ സംഘർഷമുണ്ടാകുകയും 12 ലധികം പേർ ആൾക്കൂട്ട കൊലപാതകത്തിന് ഇരയാവുകയും ചെയ്തിരുന്നു. ഇതിനു ശേഷം വ്യാജവാർത്തകളുടെ സ്രോതസ്സ് കണ്ടെത്താൻ കഴിയുന്ന രീതിയിൽ സോഫ്റ്റ്വെയറിൽ പരിഷ്കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വാട്സ്ആപിന് മുകളിൽ സമ്മർദം ചെലുത്തി വരുകയാണ്. ഇൗ പശ്ചാത്തലത്തിലാണ് ഇന്ത്യൻ മേധാവിയുടെ വിശദീകരണം.
നിലവിൽ ഒരു മെസേജ് ഒരു സമയം അഞ്ചു പേർക്ക് മാത്രമേ അയക്കാൻ കഴിയൂ. ഇക്കാര്യത്തിലുള്ള പോരായ്മകൾ പരിഹരിക്കും. കൂടുതൽപേർക്ക് മെസേജുകൾ ഫോർവേഡ് ചെയ്യുേമ്പാൾ ആപിെൻറ പ്രവർത്തന വേഗത കുറക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.