ഒ.​ബി.​സി ക​മീ​ഷ​ൻ ബി​ല്ലി​ന്​ ലോ​ക്​​സ​ഭ അം​ഗീ​കാ​രം

ന്യൂഡൽഹി: സുപ്രീംകോടതി ദുർബലപ്പെടുത്തിയ പട്ടികവിഭാഗ പീഡന നിരോധന നിയമവ്യവസ്​ഥകൾ പഴയപടി പുനഃസ്​ഥാപിക്കാനുള്ള ബിൽ ലോക്​സഭയിൽ. ഇൗ മാസം ഒമ്പതിനു നടത്തുമെന്ന്​ പ്രഖ്യാപിച്ച ഭാരത്​ ബന്ദ്​ പിൻവലിക്കുന്നതായി ഇതുവരെ ദലിത്​ സംഘടനകൾ പ്രഖ്യാപിക്കാത്ത സാഹചര്യം കൂടി മുൻനിർത്തിയാണ്​ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബിൽ അടിയന്തരമായി സർക്കാർ പാർലമ​​െൻറിൽ അവതരിപ്പിച്ചത്​. 

പട്ടികവിഭാഗ പീഡന നിരോധന നിയമപ്രകാരം എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യുന്നതിനുമുമ്പ്​ കേസെടുക്കാൻ തക്ക പരാതിയാണോ കിട്ടിയിരിക്കുന്നതെന്ന്​ ഡി​വൈ.എസ്​.പി തലത്തിൽ പ്രാഥമികാന്വേഷണം നടത്തണമെന്നാണ്​ സുപ്രീംകോടതി നിർദേശിച്ചത്​. അറസ്​റ്റിനു മുമ്പ്​ ബന്ധപ്പെട്ട അധികൃതരുടെ അനുമതി നേടണം.

എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾ രേഖപ്പെടുത്തുകയും അന്വേഷ​േണാദ്യോഗസ്​ഥന്​ ഉചിതമെന്നു തോന്നിയാൽ പ്രാഥമികാന്വേഷണം കൂടാതെതന്നെ പ്രതിയെ അറസ്​റ്റുചെയ്യുകയുമാവാം എന്ന വ്യവസ്​ഥയാണ്​ പുതിയ ബിൽ വഴി സർക്കാർ പുനഃസ്​ഥാപിക്കുന്നത്​. അറസ്​റ്റിനുമുമ്പ്​ മേലുദ്യോഗസ്​ഥനിൽനിന്ന്​ മുൻകൂർ അനുമതി തേടേണ്ടതില്ല. അത്തരം നടപടിക്രമങ്ങൾ കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസം വരുത്താനാണ്​ ഇടയാക്കുകയെന്ന്​ ബില്ലിൽ സർക്കാർ വിശദീകരിച്ചു. 

പാർലമ​​െൻറ്​ സമ്മേളനം 10ന്​ സമാപിക്കുന്നതിനുമുമ്പ്​ ഇരുസഭകളിലും ബിൽ പാസാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. പ്രതിപക്ഷത്തി​​​െൻറ പൂർണ പിന്തുണയും ബില്ലിനുണ്ട്​. 

Tags:    
News Summary - Lok Sabha passes amendment bill to give OBC commission Constitution status-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.