ആറ്റോമിക് ധാതുക്കളും സ്വകാര്യമേഖലക്ക് തീറെഴുതി കേന്ദ്രസർക്കാർ; ഖനനാനുമതി ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കി

ന്യൂഡൽഹി: ആറ്റോമിക് ധാതുക്കളുടെ ഖനനം സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള വഴിതുറന്ന് കേന്ദ്രസർക്കാർ. ലിഥിയം ഉൾപ്പെടെ ആറ് ആറ്റോമിക് ധാതുക്കളും സ്വർണം, വെള്ളി തുടങ്ങിയ ധാതുക്കളും ഖനനം ചെയ്യാൻ സ്വകാര്യമേഖലയെ അനുവദിക്കുന്ന ബില്ലിന് ലോക്സഭ അംഗീകാരം നൽകി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നതി​നിടെയാണ് മൈൻസ് ആൻഡ് മിനറൽ (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ -2023 ലോക്‌സഭ ശബ്ദ വോട്ടിലൂടെ പാസാക്കിയത്.

12 ആറ്റോമിക് ധാതുക്കളിൽ ആറെണ്ണം ഖനനം ചെയ്യാൻ സ്വകാര്യമേഖലയെ അനുവദിക്കുന്നതാണ് ബിൽ. നിലവിലുള്ള നിയമപ്രകാരം, ഈ 12 ആറ്റോമിക് ധാതുക്കളും ഖനനം ചെയ്യാനും പര്യവേക്ഷണം നടത്താനും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലിഥിയം, ബെറിലിയം, നിയോബിയം, ടൈറ്റാനിയം, ടാന്റലം, സിർക്കോണിയം എന്നിവയാണ് സ്വകാര്യമേഖലക്ക് നൽകുന്നത്.

"ഈ ധാതുക്കൾക്ക് ബഹിരാകാശ വ്യവസായം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻസ്, ഊർജ്ജ മേഖല, ഇലക്ട്രിക് ബാറ്ററി എന്നിവയിൽ നിർണായക സ്ഥാനമുണ്ട്. മലിനീകരണ മുക്ത ഇന്ത്യ സൃഷ്ടിക്കാൻ ഇവ നിർണായകമാണ്. പുതിയ നിയമത്തിലൂടെ ഈ ധാതുക്കളുടെ പര്യവേക്ഷണവും ഖനനവും രാജ്യത്ത് ഗണ്യമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു" -ബില്ല് പാസാക്കാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടി.

സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, നിക്കൽ, കോബാൾട്ട്, പ്ലാറ്റിനം ധാതുക്കൾ, വജ്രങ്ങൾ തുടങ്ങിയവയാണ് ആഴത്തിലുള്ള ധാതുക്കൾ. ഇവയുടെ പര്യവേക്ഷണത്തിന് ചെലവേറിയതിനാൽ സ്വകാര്യമേഖലയുടെ കടന്നുവരവ് കൂടുതൽ ഖനനത്തിന് വഴിയൊരുക്കുമെന്നും സർക്കാർ വ്യക്താമക്കി. ‘രാജ്യത്തെ മൊത്തം ധാതു ഉൽപാദനത്തിൽ ആഴത്തിലുള്ള ധാതുക്കളുടെ പങ്ക് ഇപ്പോൾ തുച്ഛമാണ്. നിലവിൽ കൂടുതലും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ബില്ലിലെ ഭേദഗതികൾ 'ഗെയിം ചേഞ്ചർ' ആയിരിക്കും’ -കേന്ദ്ര കൽക്കരി, ഖനി മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.

വ്യാ​പ​ക​മാ​യ എ​തി​ർ​പ്പ്​ നി​ല​നി​ൽ​ക്കു​ന്ന ബില്ലുകൾ മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ൽ ഉ​യ​ർ​ത്തു​ന്ന പ്ര​തി​ഷേ​ധത്തിനിടെ എളുപ്പത്തിൽ പാസാക്കിയെടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. വ​ന സം​ര​ക്ഷ​ണ നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ, ഖ​ന​ന-​ധാ​തു​പ​ദാ​ർ​ഥ വി​ക​സ​ന-​നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ, ന​ഴ്​​സി​ങ്​-​ഡെ​ന്‍റ​ൽ ക​മീ​ഷ​ൻ ബി​ൽ തു​ട​ങ്ങി​യ​വ പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ ഇ​ൻ​ഡ്യ​യു​ടെ എം.​പി​മാ​ർ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ സ​ഭ സ്തം​ഭി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വ​ലി​യ ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ സ​ർ​ക്കാ​ർ ച​ർ​ച്ച കൂ​ടാ​തെ പാ​സാ​ക്കി​യ​ത്.

വി​വാ​ദ ഡ​ൽ​ഹി ഓ​ർ​ഡി​ന​ൻ​സ്​ ബി​ൽ അ​ടു​ത്ത​യാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ കൊ​ണ്ടു​വ​രാ​നി​രി​ക്കു​ക​യു​മാ​ണ്. ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​ക്കെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്​ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ൽ നി​യ​മ നി​ർ​മാ​ണ​ത്തെ സ​ഭ​യി​ൽ എ​തി​ർ​ത്തു തോ​ൽ​പി​ക്ക​ട്ടെ​യെ​ന്നാ​ണ്​ ഇ​തേ​ക്കു​റി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട്​ പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ൾ​ഹാ​ദ്​ ജോ​ഷി പ്ര​തി​ക​രി​ച്ച​ത്. അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്നു എ​ന്നു​ക​രു​തി സ​ർ​ക്കാ​റി​ന്‍റെ കാ​ര്യ​പ​രി​പാ​ടി​ക​ളൊ​ന്നും സ​ഭ​യി​ൽ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന്​ പ​റ​യാ​നാ​വി​ല്ലെ​ന്നും ജോ​ഷി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ വി​ശ​ദീ​ക​രി​ച്ചു.

പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ സ​ഭാ ന​ട​പ​ടി അ​ധ്യ​ക്ഷ​ന്മാ​ർ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ ത​ന്ത്ര​പ​ര​മാ​യി എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ൽ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല. മ​ഴ​ക്കാ​ല പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​ത്തി​നു​ശേ​ഷം ഇ​രു​സ​ഭ​ക​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ക​ട്ടെ, പ്ര​തി​പ​ക്ഷ​ത്തെ പു​റം​വേ​ദി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​മ​ർ​ശി​ക്കു​ക​യു​മാ​ണ്. പാ​ർ​ല​മെ​ന്‍റി​നോ​ടു​ള്ള തി​ക​ഞ്ഞ അ​നാ​ദ​ര​വാ​ണി​തെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Lok Sabha Passes Bill To Allow Private Sector To Mine Lithium, 5 Other Atomic Minerals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.