ന്യൂഡൽഹി: ലോക്സഭാംഗം മരിച്ചാൽ ഒരു ദിവസം സഭക്ക് അവധി നൽകുന്ന രീതിയിൽ മാറ്റം. ലോക ്ജൻശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാെൻറ സഹോദരനും സ മസ്തിപുർ എം.പിയുമായ രാമചന്ദ്ര പാസ്വാെൻറ നിര്യാണത്തെ തുടർന്ന് ലോക്സഭക്ക് ഉച്ചക്ക് രണ്ടുവരെ മാത്രമാണ് സ്പീക്കർ ഒാം ബിർള അവധി നൽകിയത്.
പഴയ കീഴ്വഴക്കം തുടരണമെന്ന് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കറോട് അഭ്യർഥിച്ചെങ്കിലും രണ്ടു മണിക്കു ശേഷം സഭ സമ്മേളിച്ച് പതിവു നടപടികളിലേക്ക് കടന്നു. പുതിയ കീഴ്വഴക്കത്തിെൻറ പേരിൽ വിവാദം ഉയർത്തരുതെന്ന് രാംവിലാസ് പാസ്വാൻ വിവിധ പാർട്ടികളോട് അഭ്യർഥിക്കുകയും ചെയ്തു.
26ന് സമാപിക്കേണ്ട പാർലമെൻറ് സമ്മേളനം നീട്ടാനുള്ള തീരുമാനത്തെയും പ്രതിപക്ഷ പാർട്ടികൾ എതിർത്തു. 10 ബില്ലുകൾകൂടി പാസാക്കാനുള്ളതിനാൽ രണ്ടു മൂന്നു ദിവസം സമ്മേളനം നീട്ടാനുള്ള താൽപര്യം സർക്കാർ കാര്യോപദേശക സമിതി യോഗത്തിൽ അറിയിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച തീയതിയിൽ മാറ്റം വരുത്തുന്നത് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ സ്പീക്കറെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.