ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു പിന്നാലെ, തമിഴ്നാട്ടിൽനിന്നുള്ള എം. പിമാർക്കും ഉപചോദ്യത്തിന് ലോക്സഭയിൽ അവസര നിഷേധം. ഇതിൽ പ്രതിഷേധിച്ച് കോൺഗ്ര സ്, ഡി.എം.കെ, എൻ.സി.പി അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. ചർച്ചക്ക് അവസരമില്ലാതെ, സർ ക്കാറിെൻറ ഉച്ചഭാഷിണി മാത്രമായി ലോക്സഭ മാറിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആഭ്യന്തര മന്ത്രി നിത്യാനന്ദ റായ് മറുപടി പറയുേമ്പാഴാണ്, നിരവധി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റത്. എന്നാൽ, സ്പീക്കർ ഓം ബിർള അടുത്ത ചോദ്യത്തിലേക്ക് കടന്നു. ഡി.എം.കെ നേതാവ് ടി.ആർ. ബാലു പ്രതിഷേധിച്ചെങ്കിലും വകവെച്ചില്ല. ഉപചോദ്യത്തിന് അവസരം നൽകണമെന്ന രാഹുലിെൻറ ആവശ്യവും പരിഗണിച്ചില്ല.
പ്രാദേശിക ഭാഷകളുമായി ബന്ധപ്പെട്ടാണ് ചോദ്യോത്തര വേളയിൽ ഉപചോദ്യത്തിന് സ്പീക്കർ അവസരം നിഷേധിച്ചത്. ഭീമമായ കുടിശ്ശിക വരുത്തി ബാങ്കുകളെ വെട്ടിച്ചു മുങ്ങുന്നവരുടെ കണക്ക് ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ദിവസം, സമയം തീർന്നതിെൻറ പേരിൽ ഉപചോദ്യം ഉന്നയിക്കാൻ അവസരം കിട്ടാതെ പോയിരുന്നു. ചോദ്യം ഉയർത്താൻ അനുമതി നിഷേധിച്ചത് തമിഴ്നാട്ടുകാരെ വ്രണപ്പെടുത്തുന്നതാണെന്ന് മാധ്യമ പ്രവർത്തകരോട് സംസാരിച്ച രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. താൻ സംസാരിക്കണമെന്ന് സ്പീക്കർ ആഗ്രഹിക്കാത്തത് മനസ്സിലാക്കാം. എന്നാൽ, തമിഴുമായി ബന്ധപ്പെട്ട ഒരു ഉപചോദ്യത്തിന് തമിഴ്നാട്ടിൽനിന്നുള്ള എല്ലാവരും ആഗ്രഹിച്ചതാണെങ്കിലും നടന്നില്ല. അത് ഒരാൾക്കു മാത്രമുള്ള അവസരനിഷേധമല്ല.
സ്വന്തം ഭാഷക്കു വേണ്ടി സംസാരിക്കാൻ തമിഴ്നാട്ടുകാർക്ക് എല്ലാ അവകാശവുമുണ്ടെന്നും രാഹുൽ പറഞ്ഞു.
അതേസമയം, സഭാധ്യക്ഷനെ സഭക്കു പുറത്ത് ചോദ്യം ചെയ്യുന്നതു ശരിയല്ലെന്ന് സ്പീക്കർ ഓം ബിർള സഭയിൽ പറഞ്ഞു. ഒരു ചോദ്യവും മറുപടിയും തീരാൻ 20 മിനിട്ടോളം എടുക്കുന്നു.
ചോദ്യോത്തരവേളയുടെ സമയം തീർന്നിട്ടും ഉപചോദ്യത്തിന് അവസരം കിട്ടിയില്ലെന്നു പറയുന്നു. ഇത് ശരിയല്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.