ലേ (ലഡാക്ക്): ചൈന അതിർത്തിയിൽനിന്ന് 45 കി.മീറ്റർ മാത്രം ഇപ്പുറം കിഴക്കൻ ലഡാക്കിൽ ഇന് ത്യ നിർമിച്ച കേണൽ ചെവാങ് റിൻചെൻ പാലത്തിന്, രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള സ്ഥിരം പാ ലമെന്ന ബഹുമതി. രാജ്യം നേരിടുന്ന ഏതു ഭീഷണിയും ചെറുക്കുന്നതിന് അതിർത്തിയിലെ അടിസ് ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നാണ്, പാലം രാജ്യത്തിന് സമർപ്പിക്കവെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. അടിയന്തര സാഹചര്യത്തിൽ ചൈന അതിർത്തിയിൽ സന്നാഹങ്ങൾ എത്തിക്കാൻ ഇതുവഴി എളുപ്പം സാധിക്കും.
ലഡാക്ക് സിംഹം എന്നറിയപ്പെടുന്ന, രണ്ടു തവണ മഹാവീരചക്ര ബഹുമതി നേടിയ കേണൽ ചെവാങ് റിൻചെന്നിെൻറ ഓർമക്കായി അദ്ദേഹത്തിെൻറ പേരുനൽകിയ 1400 മീറ്റർ നീളമുള്ള പാലം, ലേ- കാരക്കോറം പാതയിൽ ഷ്യോക്ക് നദിക്കു കുറുകെയാണ് നിർമിച്ചിരിക്കുന്നത്. 140 അടി വ്യത്യാസത്തിലുള്ള 10 സ്പാനുകളിലായി 4.25 മീറ്റർ വീതിയിലുള്ള ‘എക്സ്ട്രാ വൈഡ് ബെയ്ലി പാലം’ ആണിതെന്ന് നിർമാതാക്കളായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ഉദ്യോഗസ്ഥർ വിശദീകരിച്ചു. സമുദ്രനിരപ്പിൽനിന്ന് 14,650 അടി ഉയരത്തിൽ രാജ്യത്ത് ആദ്യമായി മൈക്രോ പൈലിങ് വിദ്യ ഉപയോഗിച്ച പാലത്തിെൻറ പ്രവൃത്തി 2017ലാണ് ആരംഭിച്ചത്.
ഉരുക്കും കോൺക്രീറ്റും മാത്രമല്ല, ബി.ആർ.ഒ എൻജിനീയർമാരുടെ സ്ഥൈര്യത്തിലും വിയർപ്പിലും കൂടിയാണ് ഇത് ഒരുക്കിയെതന്നും പ്രതിരോധമന്ത്രി പ്രശംസിച്ചു. ലഡാക്ക് മേഖലയിലെ നുബ്ര താഴ്വരയിൽ ജനിച്ച കേണൽ റിൻചെൻ തന്ത്രപ്രധാനമായ ലേ, പാർഥപുർ സെക്ടറുകൾ കാക്കാൻ പ്രവർത്തിച്ച ധീര സേനാനിയാണ്. ഉദ്ഘാടന ചടങ്ങിൽ കരസേനാധിപൻ ജനറൽ ബിപിൻ റാവത്തും കേണൽ റിൻചെനിെൻറ മകളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.