ലഖ്നോ: മഥുരയിലെ ശ്രീകൃഷ്ണ ജന്മക്ഷേത്രത്തിനോട് ചേർന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ആവശ്യം തള്ളിയ സിവിൽ കോടതി വിധിക്കെതിരെ ശ്രീകൃഷ്ണ വിരാജ്മാൻ ജില്ല കോടതിയിൽ അപ്പീലിന്. അപ്പീൽ ഇന്ന് ഉച്ചക്ക് രണ്ടോടെ കോടതി പരിഗണിക്കുമെന്നാണ് വിവരം.

ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം കയ്യേറിയാണ് ഈദ് ഗാഹ് മസ്ജിദ് പണിതതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട ഹരജി സെപ്റ്റംബർ 30ന് സിവിൽ കോടതി തള്ളിയിരുന്നു.

ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് നേരത്തെ സിവിൽ കോടതിയിൽ നൽകിയ ഹരജിയിലെ പ്രധാന വാദം. ഖനനം ചെയ്താൽ വസ്തുതകൾ പുറത്തുവരും. 13.37 ഏക്കറിലുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് സംഘ്പരിവാർ നേതൃത്വം പലതവണ വ്യക്തമാക്കിയിരുന്നു. 'യെഹ് സിര്‍ഫ് ഝന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ (ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്)' എന്ന് മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു.

കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്. ഇതും മഥുരയിലെ ഷാഹി ഈദ് ഗാഹ് മോസ്കും പൊളിക്കണമെന്നത് സംഘ്പരിവാര്‍ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.