ന്യൂഡൽഹി: പെട്രോളിെൻറയും ഡീസലിെൻറയും വിലവർധന, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തൽ എന്നിവയിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ലോറിയുടമകൾ അഖിലേന്ത്യാ പണിമുടക്കിൽ. ചരക്കു ലോറി ഉടമ അസോസിയേഷനുകളുടെ അഖിലേന്ത്യാ കോൺഫെഡറേഷനാണ് പണിമുടക്ക് നടത്തുന്നത്.
90 ലക്ഷം ലോറികൾ നിരത്തിൽ ഇല്ലെന്നും ശരാശരി 60 ശതമാനം ലോറികൾ ഒാടുന്നില്ലെന്നും കോൺഫെഡറേഷൻ പ്രസിഡൻറ് ചന്ന റെഡ്ഡി വിശദീകരിച്ചു. അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണവില ഉയർന്നുനിൽക്കുന്നതാണ് ഇന്ധന വിലക്കയറ്റത്തിനു കാരണമെന്ന സർക്കാർ വിശദീകരണങ്ങൾ ലോറിയുടമകൾ തള്ളിക്കളഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണം.
വർഷം തോറും തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. പഴം, പച്ചക്കറികളുടെ ലഭ്യത കുറയാനും വില ഉയരാനും സമരം ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.