ബംഗളൂരു: വടക്കന്‍ കര്‍ണാടകത്തിലെ കൊപ്പൽ ജില്ലയില്‍ ക്ഷേത്രത്തിന് സമീപം റോഡരികില്‍ ഉറങ്ങിക്കിടന്ന തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബല്ലാരി സിരുഗുപ്പ സ്വദേശി തിപ്പണ്ണയാണ് (75) മരിച്ചത്. ഹനുമവ്വ, മല്ലവ്വ, തുക്കാറാം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി മുനിറാബാദിലെ ഹുളിഗെമ്മ ദേവി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ തീര്‍ഥാടകരിലൊരാളാണ് അപകടത്തില്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിന് സമീപത്തെ റോഡരികില്‍ തീര്‍ഥാടകര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച ലോറി പാഞ്ഞുകയറുകയായിരുന്നു.
വാഹനം നിര്‍ത്താതെ പോയ ഡ്രൈവര്‍ ശ്രീനിവാസിനെ പിന്നീട് മുനിറാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ കര്‍ണാടകത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ഹുളിഗെമ്മ ദേവീ ക്ഷേത്രോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.