ചണ്ഡിഗഡ്: ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെൻറ അനുയായികൾ നാശനഷ്ടമുണ്ടാക്കിയാൽ ദേര സച്ചാ സൗദയിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കണമെന്ന് പഞ്ചാബ് -ഹരിയാന ഹൈകോടതി. സി.ബി.െഎ കോടതിവിധി വന്നാൽ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ആവശ്യമെങ്കിൽ ആയുധം ഉപയോഗിക്കാമെന്നും കോടതി ഹരിയാന സർക്കാറിനോട് നിർദേശിച്ചു. നിരോധന ഉത്തരവുണ്ടായിട്ടും സി.ബി.െഎ കോടതിവിധി അറിയാൻ ഗുർമീത് റാം റഹീം സിങ്ങിെൻറ ഒന്നരലക്ഷം അനുയായികൾ എത്തിയത് ക്രമസമാധാനപ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പഞ്ച്കുല സ്വദേശി നൽകിയ പൊതുതാൽപര്യഹരജി പരിഗണിക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്. സിങ് സരോൺ, ജസ്റ്റിസുമാരായ അവ്നീഷ് ജിങ്കാൻ, സൂര്യകാന്ത് എന്നിവരങ്ങിയ ഫുൾബെഞ്ചിെൻറ നിർദേശം. സമാധാനം നിലനിർത്താൻ അനുയായികൾക്ക് നിർദേശം നൽകണമെന്ന് ദേര സച്ചാ സൗദയുടെ അഭിഭാഷകൻ എസ്.കെ. ഗാർഗ് നർവണയോട് കോടതി ആവശ്യപ്പെട്ടു.
സ്വത്തുക്കൾക്കും മറ്റും നാശനഷ്ടം വരുത്തുകയാണെങ്കിൽ ഇത് വിഡിയോയിൽ പകർത്തണം. അക്രമം തടയുന്ന ഉദ്യോഗസ്ഥരെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളോ മന്ത്രിയോ തടസ്സപ്പെടുത്താൻ പാടില്ലെന്നും പഞ്ചാബിലും ഹരിയാനയിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലും എന്തു വിലകൊടുത്തും ക്രമസമാധാനം നിലനിർത്തണമെന്നും കോടതി ഉത്തരവിട്ടു.
രാഷ്ട്രീയപാർട്ടി, മതസംഘടന നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുകയാണെങ്കിൽ അവർക്കെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.