ന്യൂനമർദ്ദം ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്; 'ആസാനി' മാർച്ച് 22ന് തീരം തൊടും

ഹൈദരാബാദ്: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ന്യൂനമർദം കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയതായും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. മാർച്ച് 20ന് ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കും. മാർച്ച് 21ന് ചുഴലിക്കാറ്റായി മാറുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകി. ആസാനി എന്നാണ് പുതിയ ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്. ശ്രീലങ്കയാണ് പേര് നിർദേശിച്ചത്.

മാർച്ച് 22 ന് ആസാനി ബംഗ്ലാദേശ്-വടക്കൻ മ്യാൻമർ തീരത്തെത്തും. ആൻഡമാൻ തീരത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

24 മണിക്കൂറിനുള്ളിൽ തീരത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ പ്രദേശത്ത് കേന്ദ്ര മന്ത്രാലയങ്ങളും, സർക്കാരും ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിലയിരുത്തി.

മാർച്ച് 17 മുതൽ 21 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Low pressure area to intensify into cyclonic storm; 'Asani' will hit the coast on March 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.