അറബിക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യത; പേര് ‘തേജ്’

ന്യൂഡൽഹി: തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഒക്ടോബർ 21 ന് രാവിലെയോടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഈ വർഷം അറബിക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായ ഇതിന് ‘തേജ്’ എന്ന് പേരിട്ടു.

ഒമാന്റെ തെക്കൻ തീരങ്ങളിലേക്കും അതിനോട് ചേർന്നുള്ള യമൻ ഭാഗത്തേക്കും നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജൂണിൽ അറബിക്കടലിൽ രൂപംകൊണ്ട ബൈപാർജോയ് ചുഴലിക്കാറ്റ് പോലെ, ചില സമയങ്ങളിൽ കൊടുങ്കാറ്റുകൾ പ്രവചിക്കപ്പെട്ട ട്രാക്കിൽനിന്നും തീവ്രതയിൽനിന്നും വ്യതിചലിച്ചേക്കാമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഗതി മാറുന്നതിന് മുമ്പ് ഗുജറാത്തിലെ മാണ്ഡവിക്കും പാകിസ്താനിലെ കറാച്ചിക്കും ഇടയിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

Tags:    
News Summary - Low pressure likely to become cyclone in Arabian Sea; Name 'Tej'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.