മുംബൈ: സൊഹ്റാബുദ്ദീന്‍ ശൈഖ് കേസിലെ ജഡ്ജി ബ്രിജ്ഗോപാല്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന മകന് അനൂജിെൻറ തിരുത്തലില്‍ വിശ്വാസംവരാതെ സുഹൃത്ത്. ഇ-മെയിലിലൂടെയും ഫോണിലൂടെയുമാണ് അനൂജിെൻറ സഹപാഠി അവിശ്വാസം പ്രകടിപ്പിച്ചതെന്ന് ‘കാരവൻ’ അവകാശപ്പെട്ടു. തനിക്കോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ബോംബെ ഹൈേകാടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ അടക്കമുള്ളവരാകും ഉത്തരവാദിയെന്ന് അനൂജ് എഴുതിയ കത്ത് സൂക്ഷിക്കുന്നവരില്‍ ഒരാളാണ് സഹപാഠിയായ ഈ സുഹൃത്ത്. എന്തെങ്കിലും സംഭവിച്ചാല്‍ മാധ്യമങ്ങളെയോ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവരെയോ ഇക്കാര്യം അറിയിക്കാനായിരുന്നു സുഹൃത്തിനോട് അനൂജ് ആവശ്യപ്പെട്ടിരുന്നത്.
സുരക്ഷ പരിഗണിച്ച് സുഹൃത്തിെൻറ പേര് വെളിപ്പെടുത്തിയിട്ടില്ല. അച്ഛെൻറ മരണത്തില്‍ തനിക്കോ സഹോദരിക്കോ അമ്മക്കോ സംശയമില്ലെന്ന് അനൂജ് ബോംബെ ഹൈേകാടതിയെ അറിയിച്ചതിനു പിന്നാലെയാണ് സുഹൃത്ത് ഇ-മെയില്‍ വഴി ‘കാരവനെ’ ബന്ധപ്പെട്ടത്. നവംബര്‍ നാലിന് അനൂജിനെ കണ്ടിരുന്നെന്നും എന്നാൽ, അന്ന് നിലപാടുമാറ്റം അറിയിച്ചിട്ടില്ലെന്നും സുഹൃത്ത് പറയുന്നു. അനൂജും കുടുംബാംഗങ്ങളും എവിടെയാണെന്ന് അറിയില്ലെന്നും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫാണെന്നും പറഞ്ഞ സുഹൃത്ത് അവരെ കണ്ടെത്തിത്തരണമെന്നും അഭ്യര്‍ഥിച്ചു.
ലോയ മരിച്ച് രണ്ടര മാസത്തിനുശേഷം ജസ്റ്റിസ് മോഹിത് ഷാ വീട് സന്ദര്‍ശിച്ചപ്പോൾ സംശയങ്ങള്‍ നിരത്തി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംശയിക്കാെനാന്നുമില്ലെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും പറഞ്ഞ് മോഹിത് ഷാ അത് തള്ളിയെന്നും സുഹൃത്ത് പറയുന്നു. എൻജിനീയറിങ് പഠനം ഒഴിവാക്കി അനൂജ് നിയമം പഠിക്കാന്‍ പോയി. അേതസമയം, അനൂജിെൻറ പേരിലും ഇ-മെയില്‍ ലഭിച്ചതായി ‘കാരവൻ’ വെളിപ്പെടുത്തി. പിതാവിെൻറ മരണത്തില്‍ സംശയമില്ലെന്നും മുമ്പ് ആളുകള്‍ തെറ്റിദ്ധരിപ്പിച്ചതുമൂലമുള്ള സംശയം യാഥാര്‍ഥ്യങ്ങള്‍ മനസ്സിലായതോടെ മാറിയെന്നുമാണ് ഇ-മെയിലില്‍ അറ്റാച്ച് ചെയ്ത കത്തില്‍ പറയുന്നത്. എന്നാൽ, എന്തെങ്കിലും സംഭവിച്ചാല്‍ അതിെൻറ ഉത്തരവാദിത്തം മോഹിത് ഷാക്കാണെന്ന് പറഞ്ഞ് സുഹൃത്തിനെയും അച്ഛെൻറ സഹോദരിയെയും ഏല്പിച്ച കത്തുകളിലെയും തങ്ങള്‍ക്ക് അയച്ച കത്തിലെയും ഒപ്പുകളില്‍ സംശയമുണ്ടെന്ന് ‘കാരവന്’ ചൂണ്ടിക്കാട്ടി. ഇടത്തുനിന്ന് മുകളിലോട്ട് ചരിഞ്ഞാണ് ആദ്യ കത്തുകളിലെ ഒപ്പെങ്കില് ‘കാരവന്’ അയച്ച കത്തില്‍ മുകളില്‍ നിന്ന് വലത്ത് താഴോട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.