ജനങ്ങളെ വീണ്ടും പിഴിയുന്നു; പാചകവാതകവില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത്​ വീണ്ടും പാചക വാതക വില വർധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്ക​​ുള്ള സിലിണ്ടറിന്​ 25 രൂപയാണ്​ കൂട്ടിയത്​. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്​ വില 801 രൂപയായി. പുതിയ വില വ്യാഴാഴ്ച നിലവിൽ വന്നു.

രാജ്യത്ത്​ പെട്രോൾ, ഡീസൽ വിലവർധനക്കൊപ്പം അടി​ക്കടിയുള്ള പാചകവാതക വില വർധനയും ജനങ്ങൾക്ക്​ ഇരുട്ടടിയാകും.

ഡിസംബർ ഒന്നിനും 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഈ മാസം ആദ്യം 25 രൂപ വർധിപ്പിച്ചതിന്​ ശേഷം ഫെബ്രുവരി 14ന്​ സിലിണ്ടറിന്​ 50 രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ മാത്രം 100 രൂപയാണ്​ പാചകവാതകത്തിന്​ ഇതോടെ വർധിച്ചത്​. 

Tags:    
News Summary - LPG Price Hiked By Rupees 25 Per Cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.