എൽ.പി.ജി സിലിണ്ടർ വില വീണ്ടും കൂട്ടി

ന്യൂഡൽഹി: സബ്​ഡിയുള്ള പാചകവാതക സിലിണ്ടറി​​​െൻറ വില വീണ്ടും കുട്ടി. 14.2 കിലോ ഭാരമുള്ള സിലിണ്ടറിന്​ ഏഴ്​ രൂപയാണ്​ വർധിപ്പിച്ചിരിക്കുന്നത്​. 487.18 രൂപയാണ്​ എൽ.പി.ജി സിലിണ്ടറി​​​െൻറ ഡൽഹിയിലെ വില. മുമ്പ്​ ഇത്​ 479 രൂപയായിരുന്നു വില.

ഘട്ടം ഘട്ടമായി വില കൂട്ടി എൽ.പി.ജി സിലിണ്ടറുകളുടെ സബ്​സിഡി ഇല്ലാതാക്കുമെന്ന്​ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്​തമാക്കിയിരുന്നു. അടുത്ത മാർച്ച്​ മാസത്തിന്​ മുമ്പായി സബ്​സിഡി ഇല്ലാതാക്കാനാണ്​ കേന്ദ്രസർക്കാറി​​​െൻറ നീക്കം.

ഇതുപ്രകാരം ആഗസ്​റ്റ്​-1ന്​ 2.31 രൂപ മാത്രമേ വർധിപ്പിച്ചിരുന്നുള്ളുവെന്നും ഇത്​ ബാലൻസ്​ ചെയ്യാനാണ്​ ഇക്കുറി ഏഴ്​ രൂപ കൂട്ടിയെതെന്നുമാണ്​ പെട്രോളിയം കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന​.

Tags:    
News Summary - LPG price hiked by Rs 7-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.