മക്കാ മസ്​ജിദ്​ സ്​​​േഫാടനക്കേസ്​:  ലഫ്​. കേണൽ പുരോഹിത്​ കൂറുമാറി

ഹൈ​ദ​രാ​ബാ​ദ്​:  2007ലെ ​മ​ക്കാ മ​സ്​​ജി​ദ്​ സ്​​​േ​ഫാ​ട​ന​ക്കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​യാ​യ  ല​ഫ്. കേ​ണ​ൽ പ്ര​സാ​ദ്​ പു​രോ​ഹി​ത്​ കോ​ട​തി​യി​ൽ കൂ​റു​മാ​റി. 2008ലെ ​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി​യാ​യ പു​രോ​ഹി​തി​നെ സി.​ബി.​െ​എ ഒ​മ്പ​തു​പേ​ർ കൊ​ല്ല​പ്പെ​ട്ട മ​ക്കാ മ​സ്​​ജി​ദ്​  കേ​സി​ൽ സാ​ക്ഷി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇൗ ​കേ​സ്​ പി​ന്നീ​ട്​ എ​ൻ.​െ​എ.​എ ഏ​റ്റെ​ടു​ത്തു. സൈ​ന്യ​ത്തി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ എ​ന്ന​നി​ല​യി​ലാ​ണ്​ പ്ര​തി​ക​ളി​ൽ ചി​ല​രെ ക​ണ്ട​തെ​ന്നും അ​ത്​ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ പു​രോ​ഹി​ത്​ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്കി​ടെ അ​റി​യി​ച്ച​ത്.

നാ​സി​ക്​ ജ​യി​ലി​ൽ​ക​ഴി​ഞ്ഞ ത​​​െൻറ മൊ​ഴി സി.​ബി.​െ​എ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള ഭ​ര​ത്​ ഭാ​യി​യെ അ​റി​യി​ല്ല.  മ​ക്കാ മ​സ്​​ജി​ദ്​  സ്​​​േ​ഫാ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​ബി.​െ​എ ഒ​രു​വി​വ​ര​വും ത​​​െൻറ പ​ക്ക​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ചി​ട്ടി​ല്ല- പു​രോ​ഹി​ത്​ കോ​ട​തി​യെ അ​റി​യി​ച്ചു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സാ​ക്ഷി കൂ​റു​മാ​റി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത്.
 

Tags:    
News Summary - Lt Colonel Purohit turns hostile, denies meeting Swami Aseemanand -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.