ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലഫ്റ്റനൻറ് ഗവർണറുടെ നിർദേശങ്ങൾ പാലിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികളിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായിരിക്കുമെന്ന കെജ്രിവാളിെൻറ ഉത്തരവ് കഴിഞ്ഞ ദിവസം ഗവർണർ അനിൽ ബൈജാൽ റദ്ദാക്കിയിരുന്നു. ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ ലഭിക്കുമെന്നും ഡൽഹി നിവാസി അല്ലാത്തതുകൊണ്ട് ആർക്കും ചികിത്സ നിഷേധിക്കപ്പെടുകയില്ലെന്നും ഗവർണർ ഉത്തരവിൽ അറിയിച്ചിരുന്നു.
‘ഞങ്ങൾ ഡൽഹി തെരഞ്ഞെടുപ്പിൽ 62 സീറ്റിൽ വിജയിച്ചു. കേന്ദ്രസർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു. ഇത് വേർതിരിവ് കാണിക്കാനുള്ള സമയമല്ല. കേന്ദ്രസർക്കാരിെൻറ തീരുമാനം എന്തണോ, ഗവർണറുടെ നിർദേശം എന്താണോ അവ നടപ്പാക്കും. ഇതിെൻറ പേരിൽ വിവാദമുണ്ടാക്കാനോ കൂടുതൽ ചർച്ച നടത്താനോ ഇല്ല’ -കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.