ല​ഖ്​​നോ​വി​ലെ തു​ണ്ടാ​യി ക​ബാ​ബി  വീ​ണ്ടും തു​റ​ന്നു; ബീ​ഫ്​ ക​ബാ​ബി​ല്ലാ​തെ

ലഖ്നോ: ലഖ്നോവിലെ പ്രശസ്തമായ ഭക്ഷണശാല തുണ്ടായി കബാബി ഒരു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും തുറന്നു. എന്നാൽ, ജനപ്രിയ വിഭവമായ ബീഫ് കബാബില്ലാതെയാണ് വ്യാഴാഴ്ച ഹോട്ടൽ പ്രവർത്തിച്ചത്. ചരിത്രത്തിലാദ്യമായി ചിക്കൻ, മട്ടൺ കബാബുകളാണ് ഹോട്ടലിൽ വിളമ്പിയത്. 

ബീഫ് ദൗർലഭ്യം കാരണമാണ് ഇൗ മാറ്റമെന്ന് ഹോട്ടലുടമ അബൂബക്കർ പറഞ്ഞു. ബീഫ് കിട്ടാനില്ലാത്തതിനെ തുടർന്നാണ് കഴിഞ്ഞദിവസം ഹോട്ടൽ അടച്ചത്. 2013നും 2015നുമിടക്ക് േഹാട്ടലി​െൻറ കീഴിലുള്ള നാല് അറവുശാലകളാണ് സർക്കാർ അടച്ചുപൂട്ടിയത്. 

നഗരത്തിലെ അക്ബരി ഗേറ്റിൽ 1905 മുതൽ പ്രവർത്തിക്കുന്ന തുണ്ടായി കബാബിയിൽ ആദ്യമായാണ് ബീഫ് കബാബ് വിൽപന നിലക്കുന്നത്. ഏറെ ജനപ്രിയമായ ഇത് ലഭിക്കാതെവന്നതിനെ തുടർന്ന് നിരവധി ഉപഭോക്താക്കൾ രോഷം പ്രകടിപ്പിച്ചതായി അബൂബക്കർ പറഞ്ഞു. 
സമീപകാലത്തായി ബീഫ് ദൗർലഭ്യമുള്ള ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥി​െൻറ ബി.ജെ.പി സർക്കാർ അധികാരത്തിൽവന്നതോടെ കൂടുതൽ അറവുശാലകൾ അടച്ചുപൂട്ടുകയാണ്.  

Tags:    
News Summary - Lucknow’s legendary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.