ലുധിയാന: മകനൊപ്പം പത്താംക്ലാസ് ബോർഡ് പരീക്ഷയെഴുതി റിസൽട്ടിന് കാത്തിരിക്കയാണ് പഞ്ചാബ് ലുധിയാനയിലെ വീട്ടമ്മ രജനി ബാല. ലജ്വന്തി സീനിയർ സെക്കൻററി സ്കൂളിലാണ് 44 കാരിയായ രജനി പത്താംക്ലാസ് പരീക്ഷയെഴുതിയത്. മകനൊപ്പം സ്കൂളിലെത്തിയിരുന്ന ഇൗ അമ്മക്ക് മറ്റ് സഹപാഠികളും അധ്യപാകരും നല്ല പിന്തുണയാണ് നൽകിയത്.
1989 ൽ ഒമ്പതാംക്ലാസ് പാസായ ശേഷം രജനി പഠനം നിർത്തുകയായിരുന്നു. പിന്നീട് വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടു പോയ രജനിയെ ഭർത്താവ് രാജ് കുമാർ സേത്തിയാണ് തുടർപഠനത്തിന് പ്രേരിപ്പിച്ചത്. മകൻ പത്താംക്ലാസിലേക്ക് ജയിച്ചപ്പോൾ രജനിയെയും അതേ സ്കൂളിൽ വിടാൻ തീരുമാനിക്കുകയായിരുന്നു. മകളും മകനും ചേർന്ന് അമ്മക്ക് പത്താംക്ലാസ് പരീക്ഷക്കുള്ള പരിശീലനം നൽകിയിരുന്നു. കൂടാതെ രജനി മകനൊപ്പം ട്യൂഷനും പോയി.
17 വർഷങ്ങൾക്കു ശേഷം സ്കൂളിൽ പഠിക്കാനെത്തിയതിെൻറ പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും ഭർതൃമാതാവ് ഉൾപ്പെടെയുള്ളവർ നല്ല പിന്തുണ നൽകിയെന്ന് രജനി പറയുന്നു. പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞെന്നും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണെന്നും രജനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.