ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന വിദ്വേഷ-ആള്‍ക്കൂട്ട അതിക്രമങ്ങളിൽ ഏറ്റവും മുന്നിൽ ഉത്തർപ്രദേശും രണ്ടാമത് ഗുജറാത്തും ആണെന്ന് ആംനസ്റ്റി ഇൻറർനാഷനൽ റിപ്പോർട്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നടന്ന സംഭവങ്ങളുടെ കണക്കാണ് ആംനസ്റ്റി റിപ്പോർട്ടിൽ പുറത്തുവന്നിരിക്കുന്നത്.
ദലിത്, ആദിവാസി, ന്യൂനപക്ഷ മതവിഭാഗങ്ങൾ, ഭിന്നലിംഗക്കാർ തുടങ്ങിയവരാണ് വ്യാപകമായി അതിക്രമങ്ങൾക്ക് ഇരയാകുന്നത്. ആറുമാസത്തിനിടെ 100 ആള്‍ക്കൂട്ട, വിദ്വേഷ അതിക്രമങ്ങളാണ് രാജ്യത്തുണ്ടായത്.
ഇതിൽ ദലിതർക്കു നേരെ 67ഉം മുസ്ലിംകൾക്കെതിരെ 22ഉം അതിക്രമങ്ങൾ നടന്നു. േഗാരക്ഷയുടെയും ദുരഭിമാനത്തിെൻറയും പേരിലുള്ള ആക്രമണങ്ങളാണ് കൂടുതൽ. ഉത്തർപ്രദേശിൽ 18ഉം ഗുജറാത്തിൽ 13ഉം അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആംനസ്റ്റി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഉത്തർപ്രദേശുതന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.