ചെന്നൈ: ജെല്ലിക്കെട്ട് നിരോധത്തിനെതിരെ ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിെൻറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ കലക്ട്രേറ്റ് ഒാഫീസിനു മുന്നിൽ ഡി.എം.കെ പ്രവർത്തകരുടെ പ്രതിഷേധ റാലി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ കനിമൊഴിയും പ്രതിഷേധറാലിയിൽ പെങ്കടുത്തു. തമിഴ്നാടിനെതിരെ കേന്ദ്രസർക്കാറിെൻറ ഇരട്ടതാപ്പിനെതിരെയാണ് പ്രതിഷേധമെന്നും സംസ്ഥാനത്തിെൻറ പ്രധാന കായിക വിനോദമായ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു.
പ്രവർത്തകർ കാലികളുമായി എത്തി കലക്ട്രേറ്റ് ഒാഫീസിനു മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. ചെന്നൈ മറീനാ ബീച്ചിലും മധുരെയിലും വൻ പ്രതിഷേധ റാലി നടന്നു.
ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് എതിരായ ഹര്‍ജികള്‍ പൊങ്കലിനു മുന്‍പായി തീര്‍പ്പാക്കണമെന്നാവശ്യപ്പെടുന്ന തമിഴ്‌നാട് സര്‍ക്കാരിെൻറ ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളിയിരുന്നു.
ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സുപ്രീംകോടതി കൈക്കൊള്ളുമെന്ന മറുപടിയാണ് കേന്ദ്രത്തിൽ നിന്നുണ്ടായത്.
ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് 2011ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് 2014ല്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.