ഇന്ധന വില വർധിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിൽ സമദാനി

ന്യൂഡൽഹി: ഇന്ധന വില ഇനിയും വർധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.  സബ്മിഷനിലൂടെയാണ് സമദാനി ഈ ആവശ്യം ഉന്നയിച്ചത്.

ദേശീയവും രാജ്യാന്തരവുമായ സാഹചര്യം കണക്കിലെടുത്ത് ഇന്ധന വില വർധിപ്പിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ ഈ വിഷയം ഗൗരവമുള്ളതാണെന്നും സമദാനി പറഞ്ഞു.

ഇപ്പോൾ തന്നെ ഇന്ധന വില വർധനവിന്‍റെ പേരിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്ധന വില വർധനവ് വിപണിയിലുള്ള മുഴുവൻ സാധനങ്ങളുടെയും വില വർധനവിലേക്കാണ് നയിക്കുകയെന്നത് സ്വാഭാവികമാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇത്‌ വഴിയൊരുക്കും. അത് രാജ്യത്തെ ജനങ്ങൾക്ക്, വിശേഷിച്ചും കർഷകരും തൊഴിലാളികളും സാധാരണക്കാരുമായവർക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിലക്കയറ്റത്തിലേക്കും സമ്പദ്ഘടനയെ തന്നെ പ്രതിസന്ധിയിലാക്കുന്ന മറ്റു പ്രശ്നങ്ങളിലേക്കുമാണ് ഇത്‌ രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതവും ഉപജീവനവും കഷ്ടത്തിലാക്കുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. അത് കൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമദാനി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - M P Abdussamad Samadani on petrol price hike in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.