ബംഗളൂരു: കോടതിയിൽ വിചാരണക്കിടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പി.ഡി.പി ചെയർമാ ൻ അബ്ദുന്നാസിർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരു സ് ഫോടന കേസിൽ എൻ.െഎ.എ പ്രത്യേക കോടതിയിൽ വിചാരണ നേരിടുേമ്പാഴായിരുന്നു സംഭവം. കുറ ച്ചു ദിവസമായി ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന മഅ്ദനിക്ക് വ്യാഴാഴ്ച വിചാരണക്കിടെ അസുഖം കൂടുകയായിരുന്നു. തുടർന്ന് വാദം കേൾക്കൽ പെെട്ടന്ന് അവസാനിപ്പിച്ച കോടതി, മഅ്ദനിക്ക് ചികിത്സ തേടാൻ അനുമതി നൽകി.
വൈറ്റ്ഫീൽഡിലെ സൗഖ്യ ആശുപത്രിയിൽ പ്രേവശിപ്പിച്ച അദ്ദേഹത്തെ വിശദ പരിശോധനക്കായി 15 ദിവസത്തേക്ക് അഡ്മിറ്റ് ചെയ്തു. ഡോ. െഎസക് മത്തായിയുടെ നേതൃത്വത്തിെല സംഘമാണ് പരിശോധിക്കുന്നത്. ബംഗളൂരു സ്ഫോടനകേസിൽപെട്ട് മുമ്പ് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുേമ്പാഴും ജാമ്യത്തിൽ കഴിയുേമ്പാഴും ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 2008ലെ ബംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17ന് കേരള പൊലീസാണ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് കർണാടക പൊലീസിന് ൈകമാറിയത്. മടിവാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബംഗളൂരു പൊലീസിന് കീഴിലെ സെൻറർ ക്രൈംബ്രാഞ്ച് അഡീഷനൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ 31ാം പ്രതിയാണ് മഅ്ദനി. കേസ് പിന്നീട് എൻ.െഎ.എ ഏറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചികിത്സ ആവശ്യാർഥം സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയിൽ 2014 ജൂലൈ മുതൽ മഅ്ദനി ബംഗളൂരുവിൽ ജാമ്യത്തിൽ കഴിയുകയാണ്.
രണ്ടാഴ്ചയായി അസുഖം കൂടുതലാണെന്ന് മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കഴുത്തുവേദനയും നടുവേദനയും തലചുറ്റലും കലശലായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡയബറ്റിക് ന്യൂറോപതി മൂർച്ഛിച്ചതിെൻറ ഫലമായി ശരീരത്തിന് അസഹ്യമായ തണുപ്പും വിറയലും അനുഭവപ്പെടുന്നുണ്ടെന്നും മഅ്ദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.