ബംഗളൂരു: പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. രാഷ്ട്രീയത്തിന് അതീതമായി ജാതി മതഭേദമന്യേ എല്ലാവരും പിന്തുണച്ചു. സുപ്രീംകോടതി നീതിക്കായ നിലകൊണ്ടെന്നും മഅ്ദനി പറഞ്ഞു. കേരളത്തിലേക്ക് യാത്ര തിരിക്കാനായി വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
11 മണിയോടെയാണ് െകംപഗൗഡ വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ താമസ സ്ഥലത്ത് നിന്ന് മഅ്ദനി പുറത്തെത്തിയത്. കർണാടക പൊലീസിലെ സി.ഐ റാങ്കിലുള്ള രണ്ടു പൊലീസുകാർ മഅ്ദനിയെ അനുഗമിക്കുന്നുണ്ട്.
ഉച്ചക്ക് 2.20ന് എയർ ഏഷ്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് മഅ്ദനി യാത്ര തിരിക്കും. വൈകീട്ട് 3.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹം റോഡ് മാർഗം കരുനാഗപ്പള്ളി അൻവാർശ്ശേരിയിലെ വീട്ടിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.