കുംഭമേളയിൽ പ​െങ്കടുത്ത 90 ശതമാനംപേർക്കും കോവിഡ്​; സൂപ്പർ സ്പ്രെഡ്​ ആശങ്കയിൽ മധ്യപ്രദേശ്​

ഭോപാൽ: മധ്യപ്രദേശിൽ നിന്ന്​ കുംഭമേളയിൽ പ​െങ്കടുത്ത്​ മടങ്ങിയവരിൽ 90ശതമാനംപേർക്കും കോവിഡ്​ സ്​ഥിരീകരിച്ചതായി ടൈംസ്​നൗ റിപ്പോർട്ട്​ ചെയ്​തു. ഹരിദ്വാറിൽ നടന്ന കുംഭമേള കോവിഡി​െൻറ സൂപ്പർ സ്പ്രെഡിന്​ കാരണമാകുമെന്ന ആശങ്കക്കിടയിലാണ്​ വാർത്ത പുറത്തുവരുന്നത്​. സംസ്​ഥാനത്തുനിന്ന്​ എത്രപേർ കുംഭമേളക്ക്​ പോയി എന്നതി​െൻറ ഒൗദ്യോഗിക കണക്കുകളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ, മേളയിൽ പ​െങ്കടുത്തെന്ന്​ സൂചനയുള്ള 61 പേരിൽ നടത്തിയ പരിശോധനയിൽ 60 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. മറ്റുള്ളവരെക്കൂട്ടി കണ്ടെത്താനുള്ള ശ്രമത്തിലാണ്​ സർക്കാർ.

ടൈംസ് നൗറിപ്പോർട്ടർ ഗോവിന്ദ് ഗുർജാറാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. അദ്ദേഹം പറയുന്നതനുസരിച്ച്​ മടങ്ങിയെത്തിയവരെല്ലാം കുംഭമേളയിൽ നിന്നുള്ളവരാണെന്ന്​ സ്​ഥിരീകരിച്ചിട്ടില്ല. പലരും മേളയിൽ പ​െങ്കടുത്തകാര്യം മറച്ചുവയ്​ക്കുന്നതായും സൂചനയുണ്ട്​. വിവിധ സംസ്ഥാനങ്ങളിൽ കുംഭമേളയിൽ പ​െങ്കടുത്ത്​ മടങ്ങിയവരിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. വർധിച്ചുവരുന്ന കോവിഡ്​ കേസുകളുടെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മേളയിൽ പ​െങ്കടുത്തവർക്ക് കോവിഡ്​ ടെസ്റ്റ് അല്ലെങ്കിൽ ക്വാറൻറീൻ നിർബന്ധമാക്കിയിരുന്നു.

ഡൽഹിയിൽ ഇവർക്ക്​ 14 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്. യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഗുജറാത്തിൽ മേളയിൽ നിന്ന് മടങ്ങുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയിരുന്നു. മധ്യപ്രദേശിൽ തിങ്കളാഴ്​ച 12,379 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്​തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 102 പേർ മരിച്ചു. ആകെ അണുബാധിതരുടെ എണ്ണം 5,75,706 ആണ്. സംസ്ഥാനത്ത് ഇപ്പോൾ 88,511 സജീവ കേസുകളുണ്ട്. 24 മണിക്കൂറിനുള്ളിൽ മൊത്തം 14,562 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.