മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ഘ​വ്ഗ​ഢി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി

ജ​യ​വ​ർ​ധ​ൻ സി​ങ്ങി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ

രാഘവ്ഗഢ് ‘രാജാവിനെ’ വാഴിക്കു​മോ?

ദി​ഗ്‍വി​ജ​യ് സി​ങ് എ​ന്ന കു​ശാ​ഗ്ര ബു​ദ്ധി​ക്കാ​ര​​ന്റെ താ​ങ്ങി​ല്ലാ​തെ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ നി​ൽ​ക്കാ​നാ​കാ​ത്ത മു​ൻ കേ​ന്ദ്ര​മ​ന്ത്രി ക​മ​ൽ​നാ​ഥ് മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​നെ പൂ​ർ​ണ​മാ​യും കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ത് എ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​റി​യ​പ്പെ​ടു​ന്ന ഹി​ന്ദി നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജ​യ് മേ​ത്ത ന​ൽ​കി​യ ഉ​ത്ത​രം ര​സ​ക​ര​മാ​യി​രു​ന്നു.

ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ പു​ക​ച്ചു​ചാ​ടി​ച്ച ശേ​ഷം ദി​ഗ്‍വി​ജ​യ് സി​ങ്ങി​നെ അ​രി​കി​ലേ​ക്കു​മാ​റ്റി ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ ഘ​ട​ക​ക​ക്ഷി​ക​ളെ ​പോ​ലും പി​ണ​ക്കി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ക​മ​ൽ​നാ​ഥ് ന​യി​ക്കു​ന്ന​ത് ക​ണ്ടാ​യി​രു​ന്നു ഈ ​ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. ക​മ​ൽ​നാ​ഥ് സ്വ​ന്തം നി​ല​ക്ക് ചെ​യ്യു​ന്നു​വെ​ന്ന് തോ​ന്നു​ന്ന ഈ ​തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം ദി​ഗ്‍വി​ജ​യ് സി​ങ്ങി​ന്റേ​താ​ണെ​ന്നാ​യി​രു​ന്നു മേ​ത്ത​യു​ടെ മ​റു​പ​ടി.

ഹി​ന്ദു​ത്വ​ത്തി​ന് വ​ള​ക്കൂ​റു​ള്ള മ​ധ്യ​പ്ര​ദേ​ശി​ൽ ത​ന്നോ​ടു​ള്ള വി​രോ​ധം കോ​ൺ​ഗ്ര​സി​ന് ഏ​ശാ​തി​രി​ക്കാ​ൻ ദി​ഗ്‍വി​ജ​യ് സി​ങ് ക​മ​ൽ​നാ​ഥി​ന്റെ പി​റ​കി​ലേ​ക്ക് സ്വ​യം മാ​റി​നി​ന്ന​താ​ണ്. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ പു​ക​ച്ചു​ചാ​ടി​ച്ച​ത് ദി​ഗ്‍വി​ജ​യ് സി​ങ് ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​മ​ൽ​നാ​ഥി​നെ മു​ന്നി​ൽ നി​ർ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സി​നെ​തി​രെ ഉ​യ​രാ​മാ​യി​രു​ന്ന ഹി​ന്ദു​ത്വ വി​കാ​ര​ത്തെ സ​മ​ർ​ഥ​മാ​യി ത​ട​യി​ട്ടു​വെ​ന്ന് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ ശ്ര​മ​ങ്ങ​ൾ ഏ​ൽ​ക്കാ​ത്ത പ്ര​ചാ​ര​ണ​രം​ഗം ക​ണ്ടാ​ൽ വ്യ​ക്ത​മാ​കും.

ഗ്വാ​ളി​യോ​ർ മ​ഹാ​രാ​ജാ​വി​ന് കീ​ഴി​ലു​ള്ള നാ​ട്ടു​രാ​ജ്യ​മാ​യി​രു​ന്ന രാ​ഘ​വ്ഗ​ഢി​ൽ (ഇ​ന്ന​ത്തെ ഗു​ണ) ത​ന്റെ മ​ക​ൻ ജ​യ​വ​ർ​ധ​ൻ സി​ങ്ങി​നെ വാ​ഴി​ക്കാ​ൻ ദി​ഗ്‍വി​ജ​യ് സി​ങ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ അ​വ​ഹേ​ളി​ച്ച് പു​ക​ച്ചു ചാ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് മേ​ത്ത പ​റ​യു​ന്ന​ത്.

രാ​ഘ​വ് ഗ​ഢ് രാ​ജാ​വ് ബാ​ൽ​ഭ​ദ്ര സി​ങ്ങി​ന്റെ മ​ക​നാ​യ ദി​ഗ്‍വി​ജ​യ് സി​ങ് ത​ങ്ങ​ളു​ടെ നാ​ട്ടു​രാ​ജ്യ​ത്തി​ൽ മ​ക​നെ കു​ടി​യി​രു​ത്തി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ദീ​ർ​ഘ​കാ​ല അ​ജ​ണ്ട​യാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്നും മേ​ത്ത വ്യ​ക്ത​മാ​ക്കി. ജ​യ​വ​ർ​ധ​ൻ സി​ങ് മ​ത്സ​രി​ക്കു​ന്ന ഗു​ണ​യി​ലെ രാ​ഘ​വ്ഗ​ഢി​ൽ മേ​ത്ത പ​റ​ഞ്ഞ​ത് ശ​രി​വെ​ക്കു​ന്ന പ​ല​രെ​യും ക​ണ്ടു.

സി​ന്ധ്യ കോ​ൺ​ഗ്ര​സ് വി​ട്ട​തി​നു​പി​ന്നി​ൽ ദി​ഗ്‍വി​ജ​യി​ന്റെ കൈ​യു​ണ്ടെ​ന്ന് ക​രു​തു​ന്ന കോ​ൺ​ഗ്ര​സു​കാ​രു​മു​ണ്ട്. അ​തേ​സ​മ​യം പാ​ർ​ട്ടി വി​ട്ട​തി​ലൂ​ടെ സി​ന്ധ്യ ചെ​യ്ത​ത് വ​ഞ്ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്​​ട്രീ​യ ആ​ത്മ​ഹ​ത്യ​യാ​ണി​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

അ​തേ​സ​മ​യം ദി​ഗ്‍വി​ജ​യ് സി​ങ്ങി​​നെ ക​ണ്ടു​കൂ​ടാ​ത്ത ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും സി​ന്ധ്യ​യു​ടെ കൂ​റു​മാ​റ്റ​ത്തി​ന് മാ​ന്യ​ത​യു​ടെ പ​രി​വേ​ഷം ന​ൽ​കാ​ൻ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​മാ​ണി​തെ​ന്ന് ചി​ല കോ​ൺ​ഗ്ര​സു​കാ​ർ പ​റ​യു​ന്നു. ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​റി​നെ വീ​ഴ്ത്തി​യ മ​ഹാ​രാ​ജാ​വി​ന്റെ വ​ഞ്ച​ന​ക്ക് പ​ക​രം​ചോ​ദി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ഘ​വ്ഗ​ഢി​ലെ കോ​ൺ​ഗ്ര​സു​കാ​രു​ടെ പ്ര​ചാ​ര​ണം.

കോ​ൺ​ഗ്ര​സി​നെ ച​തി​ച്ച സി​ന്ധ്യ​യോ​ട് പ​ക​രം ചോ​ദി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് കി​ട്ടി​യ സു​വ​ർ​ണാ​വ​സ​ര​മാ​ണി​തെ​ന്നും ജ​യ​വ​ർ​ധ​ൻ സി​ങ്ങി​നാ​യി ആ​വേ​ശ​പൂ​ർ​വം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.  

രാജാവും കിങ്മേക്കറുമാകേണ്ടെന്ന് സിന്ധ്യ

ത​നി​ക്ക് രാ​ജാ​വും കി​ങ്മേ​ക്ക​റും ഒ​ന്നു​മാ​കേ​ണ്ടെ​ന്നും കേ​വ​ല​മൊ​രു ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​യി ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. മ​ധ്യ​പ്ര​ദേ​ശി​ൽ വീ​ണ്ടും ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് സി​ന്ധ്യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും. ബി.​ജെ.​പി നീ​തി​പൂ​ർ​വം തീ​രു​മാ​നി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ്.

പി​ന്നെ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ആ​രെ​യും ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​തി​രു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് പാ​ർ​ട്ടി​നേ​തൃ​ത്വ​മാ​ണ് അ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ക​യെ​ന്ന് സി​ന്ധ്യ ആ​വ​ർ​ത്തി​ച്ചു. താ​ൻ വേ​ദി​യി​ൽ ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന്റെ ​പേ​രാ​ണ് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Madhya Pradesh Assembly Election-Raghavgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.