ഭോപാൽ: മധ്യപ്രദേശ് നിയമസഭയിലെ 28 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ട് അനുയായികൾക്കൊപ്പം ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിന്ധ്യയുടെ കളംമാറ്റത്തോടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കണമെങ്കിൽ കോൺഗ്രസിന് 28 സീറ്റിലും വിജയം നേടി 230 അംഗ നിയമസഭയിൽ ഭൂരിപക്ഷം സ്ഥാപിക്കണം.
എന്നാൽ, ഒമ്പതു സീറ്റുകൾ നേടിയാൽ ബി.ജെ.പിക്ക് വീണുകിട്ടിയ ഭരണം നിലനിർത്താനുമാകും. സിന്ധ്യ കുടുംബത്തിെൻറ സ്വാധീനമേഖലയായ ഗ്വാളിയോർ- ചമ്പൽ മേഖലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 16 മണ്ഡലങ്ങൾ. അവിടെ സീറ്റുകൾ നഷ്ടപ്പെട്ടാൽ രാജകുമാരെൻറ സ്വാധീനം പണ്ടേപോലെ ഫലിക്കുന്നില്ല എന്നതിെൻറ തെളിവാകും. സിന്ധ്യക്കൊപ്പം വന്ന മുൻ കോൺഗ്രസ് എം.എൽ.എമാർക്കെല്ലാം സീറ്റു നൽകിയതിൽ ബി.ജെ.പി നേതാക്കളിൽ ചിലർ അസന്തുഷ്ടി പ്രകടിപ്പിക്കുന്നുമുണ്ട്.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കഷ്ടിച്ചു തിരിച്ചുപിടിച്ച മധ്യപ്രദേശിലെ ഭരണം നഷ്ടപ്പെടുത്തിയ സിന്ധ്യക്ക് ബാലറ്റിലൂടെ മറുപടി കൊടുക്കാനായില്ലെങ്കിൽ അടുത്തകാലത്തൊന്നും സംസ്ഥാനത്ത് പച്ചപിടിക്കാനാവില്ല കോൺഗ്രസിന്. അതു കൊണ്ടുതന്നെ കോൺഗ്രസിെൻറയും സിന്ധ്യയുടെയും നിലനിൽപിെൻറ പ്രശ്നമാണ് ചൊവ്വാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ്.
മധ്യപ്രദേശ് അടക്കം 11 സംസ്ഥാനങ്ങളിലെ 54 നിയമസഭ സീറ്റുകളിേലക്കും ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ഛത്തിഡ്ഗഢ് (ഒന്ന്), ഗുജറാത്ത്(എട്ട്), ഹരിയാന (ഒന്ന്), ഝാർഖണ്ഡ് (രണ്ട്), കർണാടക (രണ്ട്), മണിപ്പൂർ (രണ്ട്), നാഗാലാൻഡ് (രണ്ട്), തെലങ്കാന (ഒന്ന്), ഒഡിഷ (രണ്ട്), ഉത്തർപ്രദേശ് (ഏഴ്) നവംബർ 10ന് ആണ് ഫലം വരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.