ഭോപാൽ: തൃണമൂൽ കോൺഗ്രസ് എം.പിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത ബന്ധുവുമായ അഭിഷേക് ബാനർജിക്ക് മാനനഷ്ടകേസിൽ നോട്ടീസ്. മധ്യപ്രദേശിലെ ഭോപാൽ കോടതിയാണ് മേയ് ഒന്നിന് ഹാജരാകാൻ നോട്ടീസ് അയച്ചത്.
മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയവാർഗിയയുടെ മകൻ ആകാശ് വിജയവാർഗിയ നൽകിയ പരാതിയിലാണ് നടപടി. ആകാശിന്‍റെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സി.ജെ.എം നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ആകാശ് വിജയവാർഗിയയുടെ അഭിഭാഷകൻ ശ്രേയരാജ് സക്സേന പറഞ്ഞു. മേയ് ഒന്നിന് അഭിഷേക് ബാനർജിക്ക് ഹാജരാകാൻ നോട്ടീസ് അയച്ചതായും അദ്ദേഹം പറഞ്ഞു.
2020 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. 2020 നവംബർ 25ന് ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡയമണ്ട് ഹാർബറിൽ നടന്ന റാലിയിൽ രാഷ്ട്രീയ നേട്ടത്തിനായി കൈലാശ് വിജയവാർഗിയയെ പുറം നാട്ടുകാരന്നെും ആകാശ് വിജയവാർഗിയയെ ഗുണ്ടയെന്നും വിശേഷിപ്പിച്ചുവെന്നാണ് പരാതി.
മധ്യപ്രദേശിലെ ഇൻഡോർ -3 നിയമസഭ മണ്ഡലത്തിലെ പ്രതിനിധിയാണ് ആകാശ് വിജയവാർഗിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.