ഭോപാൽ: ഗ്വാളിയർ നഗരത്തിെൻറ തെരുവിൽ ഭിക്ഷ യാചിക്കുന്ന വയോധികനെ മനീഷ് മിശ്രയെന്ന മുൻ പൊലീസുകാരൻ സൂക്ഷിച്ചുനോക്കി. അെത, ഇത് അയാൾതന്നെ. പ്രവേശനത്തിനുപോലും ഏറെ കടമ്പകൾ താണ്ടേണ്ട ഇന്ത്യയിലെ ഏറ്റവും മുന്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐ.െഎ.ടി കാൺപുരിൽ വർഷങ്ങൾക്കുമുമ്പ് തനിക്കൊപ്പം പഠിച്ച അതേ ആൾ. സുരേന്ദ്ര വസിഷ്ഠ്. ചേതലാൽ വസിഷ്ഠിെൻറ മകൻ.
ഗ്വാളിയർ ബസ്സ്റ്റാൻഡിനു സമീപത്തെ റോഡരികിൽ ഭിക്ഷ യാചിക്കുന്ന 90കാരൻ പണ്ട് കാൺപുർ ഐ.ഐ.ടിയിൽ പഠിച്ചിരുന്നയാളാണെന്ന് അതുവഴി പോയ ഒരാളും തിരിച്ചറിഞ്ഞില്ല. നല്ല ഒഴുക്കിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഭിക്ഷക്കാരനെ മനീഷ് മിശ്ര തിരിച്ചറിഞ്ഞ് സർഗ് സദൻ എന്ന ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന സുരേന്ദ്ര വസിഷ്ഠ് എങ്ങനെ തെരുവിെലത്തിയെന്നും ബന്ധുക്കളാരെങ്കിലുമുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആശ്രമം അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.