ഭോപ്പാൽ: രസകരമായ ഒരു സംഭവമാണ് മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഒരു പൊലീസ് സ്റ്റേഷനിൽ നിന്നും 60 കുപ്പി മദ്യം കാണായതായിരുന്നു സംഭവം. പക്ഷേ മദ്യം കാണാതായതിന് പൊലീസ് നൽകിയ വിശദീകരണമാണ് എല്ലാവരുടേയും കൗതുകത്തിന് കാരണമായത്. 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്നായിരുന്നു വിശദീകരണം.
മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ ചെയ്യുകയും ചെയ്തു. അതേസമയം, എലികളാണോ മദ്യം കുടിച്ചതെന്ന് ഇനിയും ഉറപ്പിക്കാനായിട്ടില്ല. പക്ഷേ എലി മദ്യം കുടിച്ചുവെന്ന കൗതുകത്തിനപ്പുറം ഗൗരവമേറിയ വിഷയമാണിത്. കേസിന്റെ തൊണ്ടിയായി സൂക്ഷിച്ച മദ്യം എലികൾ കുടിച്ചുവെന്നതാണ് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.
അതേസമയം, ഒരു എലിയെ പിടികൂടാൻ കഴിഞ്ഞുവെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ തൊണ്ടിമുതൽ ഹാജരാക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയാണ് പൊലീസിനെ അലട്ടുന്നത്. എന്തായാലും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗികമായൊരു വിശദീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.