മധ്യപ്രദേശ്​: 16 വിമത എം.എൽ.എമാരുടെ രാജി സ്​പീക്കർ സ്വീകരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥ്​ സർക്കാറിൽ നിന്നും രാജിസന്നദ്ധത അറിയിച്ച 16 വിമത എം.എൽ.എമാരുടെ രാജി സ്​പീക്കർ സ്വീകരിച്ചു. ഇതോടെ രാജിവെച്ച എം.എൽ.എമാരുടെ എണ്ണം 22 ആയി.

16 കോൺഗ്രസ്​ വിമത എം.എൽ.എമാരും തങ്ങള​ുടെ രാജി സ്വീകര ിക്കണമെന്നാവശ്യ​െപ്പട്ട്​ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ്​ പ്രകാരമാണ്​ സ്​പീക്കർ എൻ.പി പ്രജാപതി ഇവരുടെ രാജി സ്വീകരിച്ചത്​.

വിമത എം.എൽ.എമാരുടെ രാജി കൂടി സ്വീകരിക്കപ്പെട്ടതോടെ കമൽ നാഥ്​ സർക്കാറിനുള്ള പിന്ത​ുണ 108ൽ നിന്ന്​ 92 ആയി കുറഞ്ഞു.

അതേസമയം, മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്​ ഇന്ന്​ നി​യ​മ​സ​ഭ​യി​ൽ ഇന്ന്​ വിശ്വാസവോട്ട്​ തേടും. പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ച്ച്​ ഇന്ന്​ വൈകിട്ട്​ അ​ഞ്ചോടെ വി​ശ്വാ​സ​വോ​ട്ട്​ ന​ട​ത്തണമെന്ന്​ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട​ുകയായിരുന്നു.

Tags:    
News Summary - Madhya Pradesh: Speaker accepts resignation of 16 MLAs - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.