ഭോപാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെ വീണ്ടും പ്രതിസന്ധിയിലാക്കി ആറ് മന്ത്രിമാരടക്കം 17 കോണ്‍ഗ്രസ് എം.എൽ.എമാർ ബംഗളൂരുവിലേക്ക് പ ോയി. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്ന ഇവരെ പ്രത്യേ ക വിമാനത്തിലാണ് ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചത്.
രാജ്യസഭ തെരഞ്ഞെട ുപ്പിനെചൊല്ലി മുഖ്യമന്ത്രി കമൽനാഥും പാർട്ടി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനിടെ കമല്‍നാഥ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള പദ്ധതി ഊര്‍ജിതമാക്കുകയാണ് ബി.ജെ.പി.
ഈ മാസം 16നാണ് മധ്യപ്രദേശില്‍ നിയമസഭ സമ്മേളനം തുടങ്ങുക. ഇതില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. ഡൽഹിയിലുള്ള ജ്യോതിരാദിത്യ സിന്ധ്യയുമായി പ്രശ്നപരിഹാരത്തിന് കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ടെങ്കിലും പരിഹാരം ഉടനുണ്ടാവില്ലെന്നാണ് സൂചന. തൽക്കാലം സർക്കാറിന് ഭീഷണിയില്ലെന്ന നിലപാടിലാണ് കമൽനാഥ്.
മധ്യപ്രദേശിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻപിടിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് 23 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇതോടെ 2018 ഡിസംബറിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടു. പിന്നീട് പലതവണ കോൺഗ്രസ് സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു.
230 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് -114, ബി.ജെ.പി -107, ബി.എസ്.പി -2, എസ്.പി -1, സ്വതന്ത്രര്‍ -നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.