ഭോപ്പാൽ: 15വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് തിരിച്ചുവരവിന് വഴിയൊരുക്കിയത് യുവ വോട്ടർമാർ. ബി.ജെ. പി മുഖ്യമന്ത്രിമാരിൽ കഴിവുറ്റ നേതാവായിട്ടും ആർ.എസ്. എസ്സിന് ശക്തമായ വേരോട്ടമുള്ള സംസ്ഥാനമായിരുന്നിട്ട ും ശിവരാജ് സിങ് ചൗഹാന് യുവാക്കളിൽ സ്വാധീനം ചെലുത്താൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ.
2003ൽ ഉമാഭാരതി നേതൃത്വം നൽകിയ ബി.ജെ.പി സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് ഉൗന്നൽ നൽകിയത്. വൈദ്യൂതി, റോഡ്, ശുദ്ധജലം എന്നീ മേഖലകളിലാണ് ഉമാഭാരതിയും പിന്നീട് വന്ന ബാബുലാൽ ഗോറും ശ്രദ്ധ ചെലുത്തിയത്. ഒടുവിൽ ചൗഹാനും ഇതേ വികസന രിതിയാണ് പിന്തുടർന്നത്.
അതേസമയം, തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രധാന പദ്ധതികൾ തുടങ്ങാതിരുന്നത് യുവ വോട്ടർമാരെ മാറിചിന്തിപ്പിച്ചു എന്നാണ് കരുതുന്നത്.
അതോടൊപ്പം താഴെ തട്ടിൽ ബി.ജെ.പി നേതാക്കൾക്കെതിരെ അഴിമതി ആരോപണങ്ങളും ഉയർന്നു.
50 സിറ്റിങ് എം.എൽ.എമാർക്ക് ബി.ജെ.പി ഇത്തവണ ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്. അതോടൊപ്പം, യുവ വോട്ടർമാർ ഭരണമാറ്റം ആഗ്രഹിച്ചു എന്നതാണ് മറ്റൊരു വിലയിരുത്തൽ. ബി.ജെ.പി സ്വാധീനം മറികടക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചതെന്ന വിമർശവും ഇതോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.