ഭോപാൽ: രാജ്യത്തെ ഏറ്റവും വലിയ ‘ഹണി ട്രാപ്’ എന്ന് പൊലീസ് വിശേഷിപ്പിച്ച സംഘത്തിൽനി ന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. മധ്യപ്രദേശിലെ ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ ക്കുപുറമെ അതി സമ്പന്നരും ഉന്നത ഉദ്യോഗസ്ഥരും വരെ ഉൾപ്പെടുന്ന അതിരുവിട്ട ലൈംഗിക ബന്ധങ്ങളുടെ നിരവധി തെളിവുകളാണ് അന്വേഷക സംഘത്തിന് ലഭിച്ചത്. അഞ്ച് സ്ത്രീകൾ നേതൃത്വം കൊടുത്ത ഹണി ട്രാപ്പിൽ കോളജ് വിദ്യാർഥിനികളും ലൈംഗിക തൊഴിലാളികളും ഉൾപ്പെടും. ഇവരിൽനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകളിൽ നിന്നും ലാപ്ടോപ്പുകളിൽ നിന്നും ഉന്നതർ ഉൾപ്പെട്ട ആയിരത്തിലേറെ വിഡിയോ, ഓഡിയോ ക്ലിപ്പുകളുമാണ് പൊലീസിന് ലഭിച്ചത്. ഇതുവരെ ലഭിച്ച തെളിവുകളനുസരിച്ച് കേസ് മധ്യപ്രദേശിൽ ഒതുങ്ങില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ ഓഫിസറുടെ പരാതിയിൽ ആരതി ദയാൽ (34) എന്ന യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴാണ് വൻ കണ്ണികൾ ഉൾപ്പെടുന്ന സംഘത്തിെൻറ വിവരങ്ങൾ ലഭിച്ചത്. തന്നെ കെണിയിൽ കുടുക്കിയ യുവതി മൂന്നുകോടി രൂപ ആവശ്യപ്പെട്ട് വിലപേശുകയാണെന്നായിരുന്നു പരാതി. ആദ്യ ഘട്ടമായി 50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിളിപ്പിച്ചാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ശ്വേത ജെയിൻ (39), ഭർക സോണി (35), 18കാരിയായ കോളജ് വിദ്യാർഥിനി എന്നിവരെ പിടികൂടി.
ഓരോരുത്തരും പ്രത്യേക സംഘമായാണ് കെണി ഒരുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പഞ്ചനക്ഷത്ര സൗകര്യങ്ങളും ആഡംബര ജീവിതവും ലക്ഷ്യമാക്കിയാണത്രെ ദരിദ്ര, ഇടത്തരം കുടുംബങ്ങളിലെ യുവതികൾ ഇവരുടെ സംഘത്തിൽ ചേർന്നത്. ഇത്തരം യുവതികളുമായി ഉന്നത രാഷ്ട്രീയക്കാരെയും സമ്പന്നരെയും ഉദ്യോഗസ്ഥരെയും ബന്ധപ്പെടുത്തിയ ശേഷം രഹസ്യമായി നഗ്ന ദൃശ്യങ്ങൾ പകർത്തിയാണ് ഇവർ വിലപേശുന്നത്. 10 അംഗ പ്രത്യേക അന്വേഷക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.