കൂറുമാറിയ എം.എൽ.എമാരെ അയോഗ്യക്കാരാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: കൂറുമാറിയ എം.എൽ.എമാരെ അയോഗ്യക്കാരാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈകോടതി. തമിഴ്നാട് സർക്കാറിന് ഏറെ ആശ്വാസം നൽകുന്നതാണ് ഹൈകോടതി വിധി. ഉപമുഖ്യമന്ത്രിയായ പന്നീർ സെൽവമു‍ൾപ്പടെയുള്ള 11 എം.എൽ.എമാർ പാർട്ടി വിപ്പ് ലംഭിച്ചുവെന്നാരോപിച്ചാണ് ഡി.എം.കെ ഹൈകോടതിയിൽ ഹരജി നൽകിയത്. 2017 ഫെബ്രുവരിയിലെ അവിശ്വാസ പ്രമേയ വോട്ടോടുപ്പിൽ പളനി സ്വാമിക്ക് എതിരായ വോട്ട് ചെയ്ത പന്നീർ സെൽവം പക്ഷക്കാരെ അയോഗ്യരാക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. എന്നാൽ ഇവരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് നിർദേശിക്കാൻ കഴയില്ലെന്ന് കോടതി വ്യക്തമാക്കി. 

പന്നീർസെൽവം പക്ഷക്കാരായ 11 എം.എൽ.എമാർ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലവും ഡി.എം.കെ കോടതിയിൽ ഹാജരാക്കിയിരുന്നു.

എന്നാൽ അന്ന് റിസോർട്ടിൽ സുരക്ഷിതമായി താമസിപ്പിച്ചിരുന്ന 122 എം.എൽ.എമാർക്ക് മാത്രമാണ് പാർട്ടി വിപ്പ് നൽകിയത് എന്നാണ് പന്നീർസെൽവത്തിന്‍റെ വാദം.

Tags:    
News Summary - Madras HC Dismisses DMK Plea to Disqualify 11 AIADMK MLAs-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.