ചെന്നൈ: മത സ്വാതന്ത്ര്യത്തേക്കാൾ ജീവിക്കാനുള്ള അവകാശമാണ് പ്രധാനമെന്ന് മദ്രാസ് ഹൈകോടതി. മതപരമായ ചടങ്ങുകൾ പൊതു താൽപര്യത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും ആശ്രയിച്ചായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ബാനർജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
മഹാമാരി നിയന്ത്രിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ കോടതിക്ക് ഇടപെടാനാവില്ല. ശ്രീരംഗം േക്ഷത്രത്തിൽ ഉത്സവങ്ങളും ചടങ്ങുകളും നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കോവിഡ് മാനദണ്ഡം പാലിച്ച് ഉത്സവങ്ങളും ചടങ്ങുകളും നടത്താനാവുമോ എന്ന സാധ്യത പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് സർക്കാറിനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.