ചെന്നൈ: തമിഴ്നാട് സർക്കാർ റേഷൻകടകളിലൂടെ സൗജന്യ അരി വിതരണം ചെയ്ത് ജനങ്ങളെ മടിയന്മാരാക്കിയെന്ന് മദ്രാസ് ഹൈകോടതി. ഇതോടെ ചെറിയ പ്രവൃത്തികൾക്കുപോലും വടക്കേ ഇന്ത്യൻ തൊഴിലാളികളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും കോടതി നിരീക്ഷിച്ചു. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് മാത്രമായി സൗജന്യ അരി പരിമിതപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ എൻ. കൃപാകരൻ, അബ്ദുൽ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
റേഷനരി കടത്തൽ കേസിൽ വാദം കേൾക്കവെയാണ് കോടതിയുടെ പരാമർശം. 2017-18 സാമ്പത്തിക വർഷത്തിൽ മാത്രം 2110 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. അർഹരായ ഗുണഭോക്താക്കൾക്ക് ഇത് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സർക്കാറിെൻറ പണം ഉപയോഗിച്ച് പണക്കാരെ കൂടുതൽ സമ്പന്നരാക്കുന്നതിന് മാത്രേമ ഇപ്പോഴത്തെ സംവിധാനം ഉപകരിക്കുകയുള്ളൂ. ബി.പി.എൽ കുടുംബങ്ങളെ സംബന്ധിച്ച് ഏതെങ്കിലും സർവേ നടത്തിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. കേസ് നവംബർ 30ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.