ചെന്നൈ: ആധാര്‍ നമ്പര്‍ നല്‍കാതെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈേകാടതിയുടെയും അനുമതി.മുമ്പ് കേരള ഹൈകോടതിയും ഇത്തരത്തിൽ അനുമതി നൽകിയിരുന്നു. ആദായനികുതിറിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കൊണ്ടുള്ള കേന്ദ്ര നിര്‍ദേശത്തില്‍ സുപ്രീംകോടതി ഇളവ് വരുത്തിയതിെൻറ അടിസ്ഥാനത്തിൽ ചെന്നൈ സ്വദേശിയായ പ്രീതി മോഹനനാണ് കോടതിയെ സമീപിച്ചത്.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തിന് സുപ്രീംകോടതി ഭാഗികവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദായനികുതി വകുപ്പ് ഇത് പരിഗണിക്കുന്നില്ലെന്നും ഹരജിക്കാരെ കോടതിയെ അറിയിച്ചു. ആധാര്‍ നമ്പര്‍ നല്‍കാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കേരള ഹൈകോടതി അനുമതി നല്‍കിയത് ഇവർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
തുടര്‍ന്ന്, ഇന്ന് മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം വരെ ആധാര്‍ ഇല്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴയൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. ഇതിനുപുറമെ പരാതിക്കാരിയുടെ 2017--18 സാമ്പത്തികവര്‍ഷത്തിലെ റിട്ടേണ്‍ ആധാര്‍ നമ്പറില്ലാതെ സ്വീകരിക്കാൻ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുൻമന്ത്രിയും സി.പി.െഎ നേതാവുമായ ബിനോയ് വിശ്വമാണ് സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് 139 എ. എ വകുപ്പില്‍ സുപ്രീംകോടതി ഇളവ് വരുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.