ചെന്നൈ: തമിഴ്നാട്ടിലെ വിവാദ ആൾദൈവം സ്വാമി നിത്യാനന്ദക്ക് ശക്തമായ താക്കീതുമായി മദ്രാസ് ഹൈകോടതി. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങൾ ഇന്ന് തിരുത്തിയില്ലെങ്കിൽ സ്വാമിക്കെതിരെ ബുധനാഴ്ച അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസ് ആർ. മഹാദേവൻ മുന്നറിയിപ്പ് നൽകി. മധുര മഠത്തിൽ ഇടപെടുന്നതിൽനിന്നു നിത്യാനന്ദയെ വിലക്കണമെന്നാവശ്യപ്പെട്ട് എം. ജഗദല പ്രതാപൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
നിത്യാനന്ദ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ കോടതി കണ്ടെത്തിയിരുന്നു. ഇതു തിരുത്താനുള്ള നിർദേശം തുടർച്ചയായി ആൾദൈവം അവഗണിക്കുകയായിരുന്നു. നിത്യാനന്ദയെ അറസ്റ്റ് ചെയ്തു ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കണമെന്നു വാദത്തിനിടെ ജഡ്ജി പൊലീസിനു നിർദേശം നൽകി. ഒരു ദിവസം കൂടി അനുവദിക്കണമെന്ന അഭ്യർഥന പരിഗണിച്ചാണു ബുധനാഴ്ച വരെ സമയം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.